HomeKerala'കാഫിർ' സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന്...

‘കാഫിർ’ സ്ക്രീൻഷോട്ട് കേസ്: MSF നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി SIT | Kafir Screenshot Case

🎙️ Latest Podcast

കോഴിക്കോട്: വിവാദമായ വടകര ‘കാഫിർ’ സ്ക്രീൻഷോട്ട് കേസിൽ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. സ്ക്രീൻഷോട്ട് നിർമ്മിച്ചത് മുഹമ്മദ് കാസിമല്ലെന്ന് ശാസ്ത്രീയ അന്വേഷണത്തിലൂടെ തെളിഞ്ഞ സാഹചര്യത്തിലാണ് പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയത്.(Kafir Screenshot Case, Muhammed Kasim Exonerated )

രണ്ട് വർഷമായി നിയമനടപടികൾ നേരിടുകയായിരുന്നു കാസിം. മുഹമ്മദ് കാസിമിന്റെ ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് അദ്ദേഹം നിരപരാധിയാണെന്ന് വ്യക്തമായത്. ഇതിനിടയിൽ, സന്ദേശം വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗും പരാതി നൽകിയിരുന്നു.

തുടർന്നുള്ള അന്വേഷണത്തിലാണ് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ അറസ്റ്റിലായത്. സ്ക്രീൻഷോട്ട് നിർമ്മിച്ചത് ജിതിൻ ഭാസ്കറിന്റെ ഫോണിൽ നിന്നാണെന്ന് എസ്.ഐ.ടിയുടെ കണ്ടെത്തൽ. അതേസമയം, ഈ സ്ക്രീൻഷോട്ട് ആർക്കാണ് നൽകിയതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

Story Summary

The Special Investigation Team (SIT) has exonerated MSF leader Muhammed Kasim in the Vadakara ‘Kafir’ screenshot case, confirming he did not create the fake content. Following forensic analysis, the investigation led to the arrest of DYFI leader Jithin Bhaskar.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.