തിരുവനന്തപുരം: വിഴിഞ്ഞം തീരത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ മൂന്ന് തൊഴിലാളികളെയും സുരക്ഷിതരായി കണ്ടെത്തി. വെട്ടുകാട് സ്വദേശികളായ സനു (37), റോബിൻസൺ (55), വലിയവെളി സ്വദേശി ബാബു (40) എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.(Three Missing Fishermen From Vizhinjam Found Safe)
ജൂൺ 28-ന് വൈകിട്ട് മൂന്ന് മണിയോടെ കടലിൽ പോയ ഇവർ 29-ന് പുലർച്ചെ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാൽ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗവും കോസ്റ്റ് ഗാർഡും സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഇന്ന് പുലർച്ചെ മുതൽ കോസ്റ്റ് ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെന്റിന്റെയും നേതൃത്വത്തിൽ മത്സ്യത്തൊഴിലാളികളെക്കൂടി ഉൾപ്പെടുത്തി നടത്തിയ വിപുലമായ തിരച്ചിലിനൊടുവിലാണ് മൂന്ന് പേരെയും സുരക്ഷിതമായി കണ്ടെത്താനായത്.
Story Summary
Three fishermen from Vettukad and Valiyaveli, who went missing after venturing into the sea from Vizhinjam on June 28, have been found safe. A coordinated search operation involving the Marine Enforcement, Coast Guard, and local fishermen led to their rescue after they failed to return as scheduled.

