കണ്ണൂർ: ക്ലാസ് മുറിയിൽ രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ അധ്യാപകനെതിരെ കേസെടുത്തു. മട്ടന്നൂരിലെ സ്കൂളിലെ അധ്യാപകനായ വിപിനെതിരെയാണ് കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്തത്.(Kannur student assault case, Case registered against Kannur teacher for assaulting second grade student)
ക്ലാസ് ബോർഡിൽ എഴുതിയ കാര്യങ്ങൾ നോക്കി എഴുതാൻ വൈകി എന്നാരോപിച്ചാണ് അധ്യാപകൻ കുട്ടിയെ ക്രൂരമായി മർദിച്ചത്. സ്കൂൾ വിട്ടു വന്ന കുട്ടിയുടെ ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകൾ കണ്ടതോടെ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. കുട്ടിയെ മർദിച്ച വിവരം അറിഞ്ഞതോടെ കുടുംബം ഉടൻ തന്നെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
Story Summary
Police have registered a case against a teacher named Vipin in Kannur following a complaint that he physically assaulted a second-grade student for being slow to copy notes from the blackboard. The incident came to light after the child’s family noticed marks on his body and subsequently approached the Mattannur police.

