കൊച്ചി : വാരാന്ത്യത്തിൽ മാറ്റമില്ലാതെ തുടർന്ന് സ്വർണ്ണവില. പവന് 1,05,560 രൂപ എന്ന നിലയിലും, ഗ്രാമിന് 13,195 രൂപ എന്ന നിലയിലുമാണ് ഇന്നും വിപണിയിൽ വ്യാപാരം നടക്കുന്നത്.(Gold prices remain stable in Kerala markets today)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.
ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala remained stable this weekend, trading at ₹1,05,560 per sovereign and ₹13,195 per gram. The domestic market continues to reflect trends from the global bullion market, influenced by currency exchange rates and import duties.

