ഗ്രൂപ്പ് ഐയിലെ അവസാന മത്സരത്തിൽ പത്ത് പേരുമായി ചുരുങ്ങിയ ഇറാഖിനെതിരെ തകർപ്പൻ വിജയം സ്വന്തമാക്കി സെനഗൽ (Senegal vs Iraq). ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് സെനഗൽ വിജയിച്ചു കയറിയത്. പകരക്കാരനായി ഇറങ്ങി രണ്ട് മനോഹര ഗോളുകൾ നേടിയ പാപ്പ ഗ്വെയെയാണ് സെനഗലിന്റെ വിജയശിൽപ്പി. ഈ വിജയത്തോടെ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തിയ സെനഗൽ, മികച്ച മൂന്നാം സ്ഥാനക്കാരുടെ പട്ടികയിലൂടെ ലോകകപ്പ് നോക്കൗട്ട് റൗണ്ടിൽ ഇടംപിടിക്കാനുള്ള തീവ്രശ്രമത്തിലാണ്. നിലവിൽ മികച്ച ഗോൾ ശരാശരിയുള്ള ടീമുകളിൽ അഞ്ചാം സ്ഥാനത്താണ് സെനഗൽ.
നാലാം മിനിറ്റിൽ തന്നെ ഹബീബ് ഡിയാറയിലൂടെ സെനഗൽ ലീഡ് നേടിയിരുന്നു. 13-ാം മിനിറ്റിൽ ഇറാഖ് താരം റെബിൻ സുലാക ചുവപ്പ് കാർഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ഗതിമാറ്റി. പിന്നീട് രണ്ടാം പകുതിയിൽ ഇസ്മായില സാർ (56′), പാപ്പ ഗ്വെയെ (59′, 71′), ഇലിമാൻ എൻഡിയെ (82′) എന്നിവർ ഗോൾപട്ടിക തികച്ചു. ഇതോടെ ഇറാഖ് ടൂർണമെന്റിൽ നിന്ന് പുറത്തായി. 1986-ന് ശേഷം ആദ്യമായി ലോകകപ്പ് കളിച്ച ഇറാഖിന് ഒരു പോയിന്റ് പോലും നേടാനാവാതെയാണ് മടക്കം.
Summary: Senegal secured a vital 5-0 victory over 10-man Iraq in their final Group I match of the 2026 World Cup, significantly boosting their chances of qualifying for the Round of 32 as one of the best third-placed teams. Habib Diarra opened the scoring early, and the match turned in Senegal’s favor when Iraq’s Rebin Sulaka was sent off in the 13th minute. The second-half surge saw Ismaïla Sarr, Iliman Ndiaye, and a brace from substitute Pape Gueye seal the emphatic win. The result marks Iraq’s elimination from their first World Cup appearance since 1986.

