Description
Digital Voice of Kerala
Saturday, June 27, 2026

Digital Voice of Kerala
HomeEntertainmentപ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; തമിഴ് സിനിമാലോകത്തിന് തീരാനഷ്ടം...

പ്രശസ്ത സംവിധായകനും നടനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു; തമിഴ് സിനിമാലോകത്തിന് തീരാനഷ്ടം | K Bhagyaraj

🎙️ Latest Podcast

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമായ കെ. ഭാഗ്യരാജ് (K Bhagyaraj) അന്തരിച്ചു. 73 വയസ്സയിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം സംഭവിച്ചത്. തമിഴ് സിനിമാലോകത്തെ ‘തിരക്കഥാ മാന്ത്രികൻ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഭാഗ്യരാജിന്റെ വിയോഗം സിനിമാ പ്രേമികൾക്കും സഹപ്രവർത്തകർക്കും വലിയ ഞെട്ടലാണ് നൽകിയിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മുതിർന്ന സംവിധായകൻ ഭാരതിരാജ അന്തരിച്ചതിന് പിന്നാലെയാണ് തമിഴ് സിനിമാ രംഗത്ത് മറ്റൊരു വലിയ നഷ്ടം കൂടി സംഭവിച്ചിരിക്കുന്നത്.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തിൽ ഹാസ്യം, കുടുംബബന്ധങ്ങൾ, സാമൂഹിക വിഷയങ്ങൾ എന്നിവ സമർത്ഥമായി കോർത്തിണക്കിയ നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. 1979-ൽ ‘സുവരില്ലാത്ത ചിത്തിരങ്ങൾ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ഭാഗ്യരാജ്, മൗനഗീതങ്ങൾ, അന്താ ഏഴ് നാട്കൾ, മുന്താണൈ മുടിച്ച്, ചിന്നവീട് തുടങ്ങിയ ഒട്ടനവധി മികച്ച ചിത്രങ്ങൾ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. നടി പൂർണിമ ജയറാം ആണ് ഭാര്യ. ശാന്തനു ഭാഗ്യരാജ്, ശരണ്യ എന്നിവരാണ് മക്കൾ.

Summary: Veteran Tamil filmmaker, actor, and screenwriter K. Bhagyaraj passed away in Chennai on June 27, 2026, following a massive cardiac arrest at the age of 73. Known as the ‘Screenplay King’ of Tamil cinema, his death comes as a major shock to the film fraternity, especially shortly after the passing of his mentor, director Bharathiraja. Bhagyaraj was celebrated for his unique storytelling style, blending humor and social commentary, and he leaves behind a legacy of iconic films spanning five decades. He is survived by his wife, actress Poornima Jayaram, and their children, Saranya and actor Shanthnu Bhagyaraj.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.