Description
Digital Voice of Kerala
Friday, June 26, 2026

Digital Voice of Kerala
HomeWorldഒരേ മുറിയിൽ കൂറ്റൻ പാമ്പും ഭീമൻ ചിലന്തിയും; ഉറക്കമുണർന്നപ്പോൾ വീട്ടുടമ കണ്ടത്...

ഒരേ മുറിയിൽ കൂറ്റൻ പാമ്പും ഭീമൻ ചിലന്തിയും; ഉറക്കമുണർന്നപ്പോൾ വീട്ടുടമ കണ്ടത് പേടിസ്വപ്നത്തിലെ ദൃശ്യം | Snake and Spider in bedroom

🎙️ Latest Podcast

ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലൻഡിൽ ഒരു വീട്ടുടമസ്ഥന്റെ കിടപ്പുമുറിയിൽ ഒരേസമയം പാമ്പിനെയും ചിലന്തിയെയും കണ്ടെത്തിയത് നാട്ടുകാരുടെ ഉറക്കം കെടുത്തി (Snake and Spider in bedroom). കിടപ്പുമുറിയിൽ വലിയൊരു പാമ്പിനെ കണ്ടതിനെത്തുടർന്ന് ഉടമസ്ഥൻ വിവരം അറിയിച്ചതനുസരിച്ച് എത്തിയ സ്നേക്ക് ക്യാച്ചർ സ്റ്റുവർട്ട് മക്കൻസിയാണ് മുറിക്കുള്ളിൽ അതിഥിയായി എത്തിയ ഭീമൻ ചിലന്തിയെയും കണ്ടെത്തിയത്. മുറിയിലെ കട്ടിലിന് മുകളിലുള്ള ഭിത്തിയിൽ പതിയിരിക്കുകയായിരുന്നു ഈ കൂറ്റൻ ഹണ്ട്സ്മാൻ ചിലന്തി.

ഏതൊരു വ്യക്തിയുടെയും പേടിസ്വപ്നങ്ങൾക്ക് തുല്യമായ ദൃശ്യമാണ് താൻ കണ്ടതെന്ന് മക്കൻസി പറഞ്ഞു. താൻ കണ്ടതിൽ വെച്ച് ഏറ്റവും വലിയ ഹണ്ട്സ്മാൻ ചിലന്തികളിൽ ഒന്നാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തുടർന്ന്, അതീവ ശ്രദ്ധയോടെ മക്കൻസി തന്റെ കൈവശമുണ്ടായിരുന്ന ഹുക്ക് ഉപയോഗിച്ച് കാർപെറ്റ് പൈത്തൺ എന്ന പാമ്പിനെ പിടികൂടി. പിന്നാലെ തന്റെ തൊപ്പി ഉപയോഗിച്ച് കൂറ്റൻ ചിലന്തിയെയും അദ്ദേഹം സുരക്ഷിതമായി പിടികൂടി. പിടിച്ചെടുത്ത ചിലന്തിയെ വീടിന് പുറത്തും, പാമ്പിനെ തൊട്ടടുത്തുള്ള വനമേഖലയിലും തുറന്നുവിട്ടു. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

Summary: A resident in Queensland, Australia, faced a nightmare scenario when both a large carpet python and a massive huntsman spider were found sharing their bedroom. Snake catcher Stuart McKenzie was called to handle the python, only to discover the giant spider waiting on the wall above the bed. McKenzie successfully captured both creatures, releasing the spider outside and relocating the snake to a nearby wooded area, a rescue mission that has since gone viral online.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.