പത്തുവർഷം നീണ്ടുനിന്ന ബക്കിംഗ്ഹാം കൊട്ടാരത്തിലെ നവീകരണ പ്രവർത്തനങ്ങൾ അടുത്തവർഷം അവസാനിക്കാനിരിക്കെ, കൊട്ടാരത്തിൽ താമസിക്കാൻ താനില്ലെന്ന് ചാൾസ് രാജാവ് വ്യക്തമാക്കി I( King Charles III Buckingham Palace). 1837 മുതൽ ബ്രിട്ടീഷ് രാജാക്കന്മാരുടെ ഔദ്യോഗിക വസതിയായിരുന്ന ഈ ലണ്ടൻ കൊട്ടാരത്തിൽ ഇനി ചാൾസ് താമസിക്കില്ല. തൻ്റെ ദീർഘകാല വസതിയായ ക്ലാരൻസ് ഹൗസിൽ തന്നെ അദ്ദേഹം തുടരുമെന്ന് കൊട്ടാര അധികൃതർ ഔദ്യോഗികമായി അറിയിച്ചു. എങ്കിലും, വിദേശ പ്രതിനിധികളെ സ്വീകരിക്കുന്നതടക്കമുള്ള ഔദ്യോഗിക ചടങ്ങുകൾക്കായി ബക്കിംഗ്ഹാം കൊട്ടാരം പ്രധാന വേദിയായി തുടരും.
ഈ വിവരങ്ങൾക്കൊപ്പം രാജാവിന്റെ നികുതി വിവരങ്ങളും അധികൃതർ പുറത്തുവിട്ടു. 2024-25 സാമ്പത്തിക വർഷത്തിൽ 12.9 ദശലക്ഷം പൗണ്ടാണ് (ഏകദേശം 17.04 ദശലക്ഷം ഡോളർ) രാജാവ് നികുതിയായി അടച്ചത്. ബ്രിട്ടനിലെ ഏറ്റവും വലിയ 100 നികുതിദായകരിൽ ഒരാളാണ് ഇപ്പോൾ ചാൾസ് രാജാവ്. രാജ്ഞിയുടെ മരണശേഷം രാജകുടുംബത്തിന്റെ സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനാണ് രാജാവിന്റെ തീരുമാനം. കൊട്ടാരത്തിന്റെ നവീകരണത്തിനായി 369 ദശലക്ഷം പൗണ്ടാണ് ചെലവഴിക്കുന്നത്. ഭാവിയിൽ കൊട്ടാരത്തിലേക്ക് കൂടുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കുമെന്നും അധികൃതർ അറിയിച്ചു.
Summary: King Charles III has decided not to reside at Buckingham Palace following the completion of its decade-long, £369 million refurbishment next year, preferring to stay at his long-standing home, Clarence House. While the palace will remain the monarch’s official headquarters for ceremonial functions, this marks a departure from its role as the primary residence since 1837. Additionally, the King disclosed paying £12.9 million in tax for 2024/25, highlighting the royal family’s commitment to increased financial transparency.

