തൃശ്ശൂർ: അതീവ സുരക്ഷാ മേഖലയായ വിയ്യൂർ ജയിലിന് മുകളിൽ ഡ്രോൺ പറന്നത് വലിയ സുരക്ഷാ ആശങ്ക സൃഷ്ടിക്കുന്നു. ജയിലിന് മുകളിൽ മൂന്ന് തവണയാണ് ഡ്രോൺ പ്രത്യക്ഷപ്പെട്ടത്. ഇവിടം ഡ്രോൺ നിരോധിത മേഖലയാണ്.(Drone Spotted Over High Security Viyyur Jail In Thrissur)
കൊടുംകുറ്റവാളികൾ ഉൾപ്പെടെ തടവിലുള്ള ജയിലായതിനാൽ, സംഭവത്തെ അതീവ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്. ഡ്രോൺ പറപ്പിച്ച ആളെ കണ്ടെത്താൻ വിയ്യൂർ പോലീസും സംസ്ഥാന ഇന്റലിജൻസും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
സാമൂഹിക മാധ്യമങ്ങൾക്കായി റീൽസ് ചിത്രീകരിക്കുന്നതിനിടെ അബദ്ധത്തിൽ സംഭവിച്ചതാകാം ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എങ്കിലും, ജയിലിന്റെ സുരക്ഷയെ ബാധിക്കുന്ന ഗൂഢാലോചനകൾ ഇതിന് പിന്നിലുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
Story Summary
A drone was spotted flying over the high-security Viyyur Jail in Thrissur three times, raising significant security concerns. While police suspect it may have been used for filming social media reels, Viyyur police and the state intelligence bureau have launched a detailed investigation into the incident.

