മുംബൈ: നീറ്റ് പരീക്ഷ എഴുതിയ പതിനെട്ടുകാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ഹിംഗോലി സ്വദേശിയായ സുശീൽ ധാഗെ എന്ന വിദ്യാർത്ഥിയാണ് മരിച്ചത്. പരീക്ഷയ്ക്ക് ശേഷം താൻ കടുത്ത മാനസിക സമ്മർദ്ദത്തിലാണെന്നും പരീക്ഷ പ്രയാസകരമായിരുന്നുവെന്നും കുടുംബത്തിന് നൽകിയ പരാതിയിൽ പറയുന്നു.(NEET 2026 aspirant suicide, Tragic Death Of NEET Aspirant In Hingoli Maharashtra)
ജീവനൊടുക്കുന്നതിന് തൊട്ടുമുമ്പ് സുശീൽ തന്റെ മൊബൈൽ ഫോണിൽ ഒരു വീഡിയോ റെക്കോർഡ് ചെയ്തിരുന്നു. “അമ്മേ, ഞാൻ പോകുകയാണ്, എന്നോട് ക്ഷമിക്കണം. അടുത്ത ജന്മത്തിൽ വീണ്ടും അമ്മയുടെ മകനായി തന്നെ ജനിക്കും, അന്ന് അമ്മയ്ക്ക് ഇതുപോലൊരു വേദന നൽകില്ല,” എന്ന് കണ്ണീരോടെ കൈകൂപ്പിയാണ് സുശീൽ വീഡിയോയിൽ പറയുന്നത്. തുടർന്ന് വീഡിയോ കുടുംബത്തിന് അയച്ച ശേഷം സമീപത്തെ കിണറ്റിൽ ചാടുകയായിരുന്നു.
മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയിരുന്നു. ഇതിനുശേഷം ജൂൺ 21-നാണ് വീണ്ടും പരീക്ഷ നടന്നത്. റീ-ടെസ്റ്റ് വളരെ കടുപ്പമായിരുന്നുവെന്ന് സുശീൽ സുഹൃത്തുക്കളോടും ബന്ധുക്കളോടും പങ്കുവെച്ചിരുന്നു.
Story Summary
An 18-year-old NEET aspirant, Sushil Dhage, died by suicide in Maharashtra after recording a video apology to his mother, citing distress over the recently held re-examination. The tragedy follows the cancellation of the original May 3 NEET (UG) 2026 exam due to paper leak allegations, leaving the student feeling overwhelmed by the difficulty of the June 21 re-test.

