കൊൽക്കത്ത: താരത്തലയിൽ നിർമ്മാണത്തിലിരുന്ന വെയർഹൗസ് തകർന്നുണ്ടായ അപകടത്തിൽ മരണം പത്തായി. ബുധനാഴ്ച ഉച്ചയോടെയാണ് ട്രാൻസ്പോർട്ട് ഡിപ്പോ റോഡിലെ ബഹുനില കെട്ടിടം തകർന്നു വീണത്. അപകടം നടന്ന് 21 മണിക്കൂർ പിന്നിടുമ്പോഴും സൈന്യത്തിന്റെ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.(Kolkata Warehouse Collapse Death Toll Rises To Ten)
അത്യാധുനിക ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ സംവിധാനം ഉപയോഗിച്ചാണ് സൈന്യം അവശിഷ്ടങ്ങൾക്കിടയിൽ തിരച്ചിൽ നടത്തുന്നത്. ദുരന്തത്തിൽ പരിക്കേറ്റ 20 ഓളം പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതകളാണ് അപകടത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതായി മുഖ്യമന്ത്രി സുവേന്ദു അധികാരി വ്യക്തമാക്കി. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനായി പ്രത്യേക അന്വേഷണ സംഘത്തെ സർക്കാർ നിയോഗിച്ചിട്ടുണ്ട്. കൂടാതെ, കൊൽക്കത്തയിലെ നിലവിൽ നടന്നുവരുന്ന എല്ലാ വാണിജ്യ നിർമ്മാണ പ്രവർത്തനങ്ങളും ജൂലൈ 31 വരെ നിർത്തിവെക്കാനും സർക്കാർ ഉത്തരവിട്ടു.
Story Summary
Kolkata’s Taratala warehouse collapse has claimed 10 lives, with rescue teams utilizing advanced Army radar to search for survivors under the debris. West Bengal CM Suvendu Adhikari has ordered a suspension of all ongoing commercial construction projects in the city until July 31 amid allegations of faulty building design.

