ന്യൂഡൽഹി : ഡിജിറ്റൽ അറസ്റ്റ് എന്ന പേരിൽ നൂറുകണക്കിന് ആളുകളെ കെണിയിൽപ്പെടുത്തിയ സൈബർ തട്ടിപ്പ് സംഘത്തെ തകർക്കാൻ രാജ്യവ്യാപകമായി സി.ബി.ഐയുടെ മിന്നൽ റെയ്ഡ്. സുപ്രീം കോടതിയുടെ വെബ്സൈറ്റിന് സമാനമായ യു.ആർ.എൽ ഉപയോഗിച്ച് നടത്തിയ തട്ടിപ്പുകൾക്കെതിരെയാണ് സി.ബി.ഐ നടപടി.(CBI Launches Operation Chakra VI Across 16 States To Dismantle Digital Arrest Scam Network)
പഞ്ചാബ്, ഗുജറാത്ത് മുതൽ അസം, മണിപ്പൂർ വരെയുള്ള 16 സംസ്ഥാനങ്ങളിലെ 80 കേന്ദ്രങ്ങളിലാണ് സി.ബി.ഐ പരിശോധന നടത്തിയത്. ‘ഓപ്പറേഷൻ ചക്ര-VI’ എന്ന പേരിൽ നടന്ന ഈ ദൗത്യത്തിൽ 60 പ്രത്യേക ടീമുകളെയാണ് സി.ബി.ഐ നിയോഗിച്ചത്. ഇരുന്നൂറിലധികം സൈബർ തട്ടിപ്പ് കേസുകളുമായി ഈ സംഘത്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പോലീസ് ഉദ്യോഗസ്ഥരായോ, കേന്ദ്ര ഏജൻസി അന്വേഷണ ഉദ്യോഗസ്ഥരായോ, ജുഡീഷ്യൽ ഉദ്യോഗസ്ഥരായോ വേഷം മാറി വിളിച്ച് ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടുന്ന രീതിയാണ് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളിൽ കണ്ടുവരുന്നത്. ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന ഏറ്റവും അപകടകരമായ സൈബർ തട്ടിപ്പുകളിൽ ഒന്നാണിതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
Story Summary
The CBI has launched ‘Operation Chakra-VI,’ conducting massive searches across 80 locations in 16 states to dismantle a sophisticated network involved in digital arrest scams. Utilizing fake URLs mimicking the Supreme Court website, the fraudsters impersonated law enforcement and judicial officials to extort victims, with the operation targeting a network linked to over 200 cyber-fraud cases.

