കൊച്ചി: കേരളത്തിൽ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 2,040 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഇതോടെ ഇന്നലെ വൈകീട്ട് 1,04,800 രൂപയായിരുന്ന പവൻ വില 1,02,760 രൂപയിലേക്ക് താഴ്ന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണ്ണ വില എത്തിനിൽക്കുന്നത്.(Gold Price Drops Significantly In Kerala Today)
ഒരു ഗ്രാം സ്വർണ്ണത്തിന് ഇന്ന് 255 രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ 13,100 രൂപയായിരുന്ന ഒരു ഗ്രാം സ്വർണ്ണത്തിന്റെ വിപണി വില ഇന്ന് 12,845 രൂപയായി കുറഞ്ഞു. സ്വർണ്ണാഭരണങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വലിയ ആശ്വാസമാണ് ഈ വിലയിടിവ് നൽകുന്നത്.
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.
Story Summary
Gold prices in Kerala witnessed a significant decline today, with the price of a sovereign dropping by ₹2,040 to reach ₹1,02,760. This marks the lowest rate for gold in the state this month, bringing much-needed relief to buyers.

