Description
Digital Voice of Kerala
Thursday, June 25, 2026

Digital Voice of Kerala
HomeNationalവിദ്യാർഥിനികളുടെ കാലിൽ തൊട്ടതിനെച്ചൊല്ലി വിവാദം: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരാതിയുമായി...

വിദ്യാർഥിനികളുടെ കാലിൽ തൊട്ടതിനെച്ചൊല്ലി വിവാദം: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ പരാതിയുമായി DMK | Tamil Nadu Minister

🎙️ Latest Podcast

മധുര: ഒരു പരിപാടിക്കിടെ വിദ്യാർഥിനികളുടെ കാലുകളിൽ സ്പർശിച്ച തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രിക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പരാതി. ഡി.എം.കെ ലീഗൽ വിംഗിലെ അഭിഭാഷകയാണ് ഡി.ജി.പിക്കും മറ്റ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്.(Tamil Nadu Minister Viswanathan POCSO Complaint)

ജൂൺ 21-ന് മധുരയിലെ മേലൂരിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ ഓട്ടത്തിനിടെയാണ് സംഭവം. ഇതിനിടെ മന്ത്രി വിദ്യാർഥിനികളുമായി സംസാരിക്കുകയും അവരുടെ കാലുകളിൽ തൊടുകയും ചെയ്യുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

പോക്‌സോ നിയമത്തിലെ സെക്ഷൻ 11, 12 വകുപ്പുകൾ പ്രകാരമാണ് അഭിഭാഷക പരാതി നൽകിയിരിക്കുന്നത്. വീഡിയോയിൽ കുട്ടികളുടെ മുഖം മറയ്ക്കാതെ പ്രചരിപ്പിക്കുന്നത് നിർത്തണമെന്നും, ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജി വെക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഡി.എം.കെ നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കുട്ടികൾക്ക് ‘ഗുഡ് ടച്ച്, ബാഡ് ടച്ച്’ ക്ലാസുകൾ നൽകുന്നതിന് മുൻപ് മന്ത്രിസഭയിലെ അംഗങ്ങൾക്ക് ഇത്തരം ക്ലാസുകൾ നൽകണമെന്നാണ് മുൻ മന്ത്രി എസ്.എസ്. ശിവശങ്കർ പരിഹസിച്ചത്.

ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി രംഗത്തെത്തി. ഡി.എം.കെ രാഷ്ട്രീയം കളിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. 4 കിലോമീറ്റർ ദൂരമുള്ള ഓട്ടത്തിൽ പങ്കെടുത്ത ചില വിദ്യാർഥിനികൾ കഠിനമായ ചൂട് കാരണം കുഴഞ്ഞുവീഴുകയായിരുന്നു. മാനുഷിക പരിഗണനയോടെയാണ് താൻ അവരെ എഴുന്നേൽപ്പിക്കുകയും വെള്ളം തളിച്ച് പ്രഥമശുശ്രൂഷ നൽകുകയും ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

Story Summary

A controversy has erupted in Tamil Nadu after Higher Education Minister P. Viswanathan was seen touching and massaging the feet of minor students during an anti-drug awareness run in Madurai. While a DMK lawyer has filed a formal complaint seeking action under the POCSO Act, the Minister has defended his actions, claiming he was providing first aid to students who fainted due to the extreme heat.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.