അഗർത്തല: പുനരധിവാസം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് ത്രിപുരയിൽ മുൻ തീവ്രവാദ സംഘടനകൾ നടത്തിവന്ന അനിശ്ചിതകാല റെയിൽ-റോഡ് ഉപരോധം പിൻവലിച്ചു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഉറപ്പിനെത്തുടർന്ന് ബുധനാഴ്ചയാണ് ഉപരോധം പിൻവലിക്കാൻ തീരുമാനിച്ചത്. കാര്യങ്ങൾ പരിശോധിക്കാമെന്ന് സർക്കാർ ഉറപ്പുനൽകിയതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു.(Former militants in Tripura withdraw rail road blockade after government assurance)
ഉപരോധം പിൻവലിച്ചതോടെ ദേശീയ പാതയിലെ ഗതാഗതവും റെയിൽവേ സർവീസുകളും ബുധനാഴ്ച രാവിലെ മുതൽ സാധാരണ നിലയിലായി. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല, പൊലീസ് വക്താവ് രാജ്ദീപ് ദേബ് വ്യക്തമാക്കി.
ജോയിന്റ് ആക്ഷൻ റീഹാബിലിറ്റേഷൻ കമ്മിറ്റി (JARC), ജോയിന്റ് ആക്ഷൻ കമ്മിറ്റി (JAC) എന്നീ സംഘടനകളാണ് സമരത്തിന് നേതൃത്വം നൽകിയത്. ആയുധം വെച്ച് കീഴടങ്ങിയിട്ടും വാഗ്ദാനം ചെയ്ത പുനരധിവാസ ആനുകൂല്യങ്ങൾ ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സമരം.
Story Summary
Surrendered militant groups in Tripura, organized under JARC and JAC, have called off their indefinite rail and road blockade following government assurances to address their long-pending rehabilitation demands. Normalcy has returned to transport services across the state, with authorities confirming that no untoward incidents occurred during the withdrawal of the protest.

