Description
Digital Voice of Kerala
Wednesday, June 24, 2026

Digital Voice of Kerala
HomeNationalകർണാടക MLC തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ്: ബിജെപി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം...

കർണാടക MLC തിരഞ്ഞെടുപ്പിലെ ക്രോസ് വോട്ടിംഗ്: ബിജെപി സംസ്ഥാന നേതൃത്വത്തോട് വിശദീകരണം തേടി കേന്ദ്ര നേതൃത്വം | BJP Karnataka leadership

🎙️ Latest Podcast

ബംഗളുരു : കർണാടക എംഎൽസി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് നേരിടേണ്ടി വന്ന തിരിച്ചടിയും പാർട്ടിക്കുള്ളിലെ ‘അച്ചടക്കമില്ലായ്മ’യും ഗൗരവമായി കണ്ട് കേന്ദ്ര നേതൃത്വം. ഡൽഹിയിൽ വെച്ച് നടന്ന കൂടിക്കാഴ്ചയിൽ, പാർട്ടി അധ്യക്ഷൻ നിതിൻ നബിൻ കർണാടക ബിജെപി അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക, സംസ്ഥാന ചുമതലയുള്ള രാധാ മോഹൻ ദാസ് അഗർവാൾ എന്നിവരോട് വിശദീകരണം തേടി.(BJP Karnataka leadership faces heat over MLC poll cross voting)

തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, പാർട്ടിയിലെ ക്രോസ് വോട്ടിംഗിനെക്കുറിച്ച് അന്വേഷിക്കാൻ സി.ടി. രവിയുടെ നേതൃത്വത്തിൽ മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതി ജൂൺ 25-ഓടെ അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കാനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.

ഇത്തരം കാര്യങ്ങൾ പാർട്ടിതലത്തിൽ തന്നെ പരിഹരിക്കുമെന്ന് ആർ. അശോക  മാധ്യമങ്ങളോട് വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നിൽ ബിജെപി-ജെഡി(എസ്) സഖ്യത്തിനുള്ളിലെ പരസ്പര പഴിചാരലുകൾ ശക്തമാണ്. അധിക സീറ്റിൽ ജെഡി(എസ്) മത്സരിക്കാൻ പാടില്ലായിരുന്നുവെന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുമ്പോൾ, പാർട്ടി വോട്ടുകൾ ഏകീകരിക്കാൻ സംസ്ഥാന നേതൃത്വത്തിന് കഴിഞ്ഞില്ലെന്നാണ് മറുവിഭാഗത്തിന്റെ വാദം. വരുംദിവസങ്ങളിൽ പാർട്ടി തലത്തിൽ കൃത്യമായ അച്ചടക്ക നടപടികൾ ഉണ്ടാകുമെന്നും ആർ അശോക ഉറപ്പുനൽകി.

Story Summary

The BJP central leadership has sought an explanation from its Karnataka unit regarding the recent cross-voting incident during the MLC elections, which embarrassed the party. A three-member committee led by C T Ravi is investigating the matter.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.