Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaസംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ചവ്യാധികൾ; ഇന്ന് മാത്രം ചികിത്സ തേടിയത് 13,747 പേർ...

സംസ്ഥാനത്ത് പടർന്നുപിടിച്ച് പകർച്ചവ്യാധികൾ; ഇന്ന് മാത്രം ചികിത്സ തേടിയത് 13,747 പേർ | Kerala Fever Outbreak

🎙️ Latest Podcast

സംസ്ഥാനത്ത് പകർച്ചവ്യാധികൾ അതീവ ഗുരുതരമായി പടരുന്നതായി റിപ്പോർട്ട്. ഇന്ന് മാത്രം പനി ബാധിച്ച് സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത് 13,747 പേരാണ് (Kerala Fever Outbreak). ഡെങ്കിപ്പനി, എലിപ്പനി എന്നിവയുടെ വ്യാപനം ആശങ്കയുണ്ടാക്കുകയാണ്. മലപ്പുറം ആലിപ്പറമ്പ് സ്വദേശിയായ 56 കാരി ഡെങ്കിപ്പനി ബാധിച്ച് ഇന്ന് മരിച്ചു. ഈ മാസം ഇതുവരെ 1,560 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്ന് മാത്രം 159 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു.

എലിപ്പനിയും സംസ്ഥാനത്ത് വ്യാപകമാണ്. ഇന്ന് 22 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചപ്പോൾ രണ്ടുപേർ മരിച്ചു. കൂടാതെ മലേറിയ നാല് പേർക്കും അമീബിക് മസ്തിഷ്കജ്വരം ഒരാൾക്കും സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഷിഗെല്ല ബാധയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എട്ടുപേർക്കാണ് ജില്ലയിൽ ഷിഗെല്ല സ്ഥിരീകരിച്ചത്, ആറ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നിപ ബാധിതനായ രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ചികിത്സയിൽ തുടരുന്നു. രോഗം റിപ്പോർട്ട് ചെയ്ത മേഖലകളിൽ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.

Summary: Kerala is witnessing a surge in infectious diseases, with 13,747 people seeking treatment for fever today alone. Dengue fever remains a major concern, claiming one life today and affecting 1,560 people this month. Along with Dengue, Leptospirosis has led to two deaths today, with 22 new cases reported.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.