ഏറ്റവും പുതിയ ഇന്ത്യൻ ക്രിക്കറ്റ് പ്രതിഭകളിൽ ഒരാളായ 15-കാരൻ വൈഭവ് സൂര്യവംശി തന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ല് പിന്നിട്ടു. അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വൈഭവ്, തന്റെ അരങ്ങേറ്റത്തിനായി കാത്തിരിക്കുകയാണ് (Vaibhav Sooryavanshi T20I Jersey). ഐപിഎല്ലിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെയാണ് ഈ കൗമാര താരം സീനിയർ ടീമിലേക്ക് സ്ഥാനക്കയറ്റം നേടിയത്. ടീമിലെ ത്രോഡൗൺ സ്പെഷ്യലിസ്റ്റ് രഘുവിൽ നിന്ന് തന്റെ കന്നി ഇന്ത്യൻ ജഴ്സി സ്വീകരിച്ച വൈഭവ് ഈ നിമിഷത്തെ അവിസ്മരണീയമായാണ് വിശേഷിപ്പിച്ചത്.
Ladies & Gentlemen
The moment the nation has been waiting for has arrived!
Vaibhav Sooryavanshi in #TeamIndia jersey. Witness this incredibly special moment ❤️ pic.twitter.com/sUUytFMPVw
— BCCI (@BCCI) June 23, 2026
താൻ ക്രിക്കറ്റ് ബാറ്റുമായി ആദ്യമായി ഗ്രൗണ്ടിലിറങ്ങിയ കാലം മുതൽ സ്വപ്നം കണ്ട നിമിഷമാണിതെന്ന് വൈഭവ് പറയുന്നു. തന്റെ ജഴ്സി നമ്പർ ’03’ ആണെന്നും താരം വെളിപ്പെടുത്തി. മുൻപ് ഹർഭജൻ സിംഗും സുരേഷ് റെയ്നയും അണിഞ്ഞിരുന്ന നമ്പർ കൂടിയാണിത്. അപ്രതീക്ഷിതമായി ലഭിച്ച ഈ അംഗീകാരത്തിൽ തനിക്ക് എങ്ങനെ പ്രതികരിക്കണമെന്ന് പോലും അറിയില്ലായിരുന്നുവെന്നും വൈഭവ് സന്തോഷത്തോടെ പങ്കുവെച്ചു. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ തുടങ്ങിയ പരിചയസമ്പന്നരായ താരങ്ങൾക്കൊപ്പം പ്ലെയിങ് ഇലവനിൽ സ്ഥാനം പിടിക്കാൻ കടുത്ത മത്സരമായിരിക്കും വൈഭവിന് നേരിടേണ്ടി വരിക. എങ്കിലും, ഈ കൗമാര താരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമാണെന്ന കാര്യത്തിൽ സംശയമില്ല.
Summary: At just 15 years old, rising cricket prodigy Vaibhav Sooryavanshi has been selected for the Indian T20 national team for the upcoming tours of Ireland and England. The young sensation received his maiden team jersey, which bears the number ’03’—famously worn by legends Harbhajan Singh and Suresh Raina. Overwhelmed by the milestone, Sooryavanshi expressed his excitement and gratitude, acknowledging the tough competition he faces from senior players like Sanju Samson and Ishan Kishan to secure a spot in the playing XI.

