കണ്ണൂർ: പയ്യന്നൂരിലെ ധനരാജ് രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട സാമ്പത്തിക ആരോപണങ്ങളിൽ വിശദമായ കണക്കുകൾ പുറത്തുവിടാൻ പാർട്ടി തീരുമാനം. ഫെബ്രുവരി ആറിന് വാർത്താ സമ്മേളനം നടത്തി കണക്കുകൾ വ്യക്തമാക്കുമെന്ന് കെ.കെ. രാഗേഷ് അറിയിച്ചു. അണികൾക്കിടയിൽ സംശയങ്ങൾ വർദ്ധിച്ച സാഹചര്യത്തിൽ കണക്കുകൾ പരസ്യപ്പെടുത്തണമെന്ന് സംസ്ഥാന നേതൃത്വം കർശന നിർദ്ദേശം നൽകിയിരുന്നു.(Dhanraj Martyrs Fund, CPIM says figures will be released)
രക്തസാക്ഷി ഫണ്ടിൽ നിന്ന് എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾ ചേർന്ന് ലക്ഷങ്ങൾ തട്ടിയെടുത്തെന്ന ആരോപണം ഉയർന്നതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്. ആരോപണം ഉന്നയിച്ച പയ്യന്നൂർ ഏരിയ മുൻ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു.
പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട വി. കുഞ്ഞികൃഷ്ണൻ നേതൃത്വത്തിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്തുണ്ട്. സാമ്പത്തിക ക്രമക്കേടുകളുടെ വിശദമായ കണക്കുകൾ ഉൾപ്പെടുത്തി കുഞ്ഞികൃഷ്ണൻ പുറത്തിറക്കുന്ന പുസ്തകം പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.



