Description
Digital Voice of Kerala
Tuesday, June 23, 2026

Digital Voice of Kerala
HomeKeralaമെഡിക്കൽ ഷോപ്പുകളിലെ ഡിസ്കൗണ്ട് ബോർഡുകൾക്ക് നിയന്ത്രണം: ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി...

മെഡിക്കൽ ഷോപ്പുകളിലെ ഡിസ്കൗണ്ട് ബോർഡുകൾക്ക് നിയന്ത്രണം: ഡ്രഗ്സ് കൺട്രോളറുടെ സർക്കുലർ ഹൈക്കോടതി ശരിവെച്ചു | High Court Upholds Ban

🎙️ Latest Podcast

കൊച്ചി: മെഡിക്കൽ ഷോപ്പുകൾക്ക് മുന്നിൽ ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഡിസ്കൗണ്ട് ബോർഡുകൾ സ്ഥാപിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഡ്രഗ്സ് കൺട്രോളറുടെ ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റേതാണ് സുപ്രധാന വിധി.(High Court Upholds Ban On Misleading Discount Boards In Medical Shops)

80 ശതമാനം വരെ ഡിസ്കൗണ്ട് തുടങ്ങിയ പരസ്യങ്ങൾ മരുന്നുകളുടെ വിപണനത്തിൽ പൊതുജനങ്ങളിൽ വലിയ തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുണ്ടെന്ന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചു. ഇത്തരം നിർദ്ദേശങ്ങൾ അടങ്ങിയ സർക്കുലർ പുറപ്പെടുവിക്കാൻ ഡ്രഗ്സ് കൺട്രോളർക്ക് പൂർണ്ണമായ അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

പുതിയ ലൈസൻസ് നേടുന്നതിനും നിലവിലുള്ളത് പുതുക്കുന്നതിനും അപേക്ഷ നൽകുന്ന മെഡിക്കൽ ഷോപ്പ് ഉടമകൾ, തെറ്റിദ്ധരിപ്പിക്കുന്ന ബോർഡുകൾ സ്ഥാപിക്കില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന സർക്കുലറിലെ വ്യവസ്ഥയും കോടതി ശരിവെച്ചു. അതേസമയം, മരുന്നുകൾക്ക് വിലക്കുറവിൽ വിൽപന നടത്തുന്നതിന് ഈ ഉത്തരവ് തടസ്സമല്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Story Summary

The Kerala High Court has upheld a directive from the Drugs Controller prohibiting medical shops from displaying misleading discount boards to attract customers. While the court maintained that shops are still free to sell medicines at lower prices, it approved the requirement for owners to submit an affidavit pledging not to use deceptive advertising when applying for or renewing their licenses.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.