കൊല്ലം: കൊട്ടാരക്കര നീലേശ്വരം മുക്കോലിമുക്കിൽ മണ്ണ് കയറ്റി വന്ന ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് നിയന്ത്രണം വിട്ടു പാഞ്ഞുകയറി ഉണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. രാവിലെ 7മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. അപകടത്തിൽ എട്ടുപേർക്ക് പരിക്കേറ്റിരുന്നു.(Kottarakkara accident, Three Dead As Tipper Lorry Crashes Into Bus Stop In Kottarakkara Kollam)
അപകടത്തിൽ മരിച്ച മൂന്നുപേരെയും തിരിച്ചറിഞ്ഞു. ഹരിലാൽ (54), പാർത്ഥിപ് (15): കാർമൽ സ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി, അജയകുമാർ (45) എന്നിവരാണിത്. അപകടത്തിൽപ്പെട്ട എട്ടുപേരെയും പുറത്തെടുത്ത് ഉടൻ തന്നെ ആശുപത്രികളിലേക്ക് മാറ്റി. ലോറി ഡ്രൈവറെയും ക്ലീനറെയും വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഡ്രൈവർ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്.
പരിക്കേറ്റ മറ്റ് അഞ്ച് പേരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ട്. സാരമായി പരിക്കേറ്റവരെ വിദഗ്ധ ചികിത്സയ്ക്കായി മാറ്റി. നിയന്ത്രണം നഷ്ടപ്പെട്ട ലോറി ബസ് സ്റ്റോപ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവസ്ഥലത്ത് ഉടൻ എത്തുമെന്ന് അറിയിച്ച മന്ത്രി പി.സി. വിഷ്ണുനാഥ്, ടിപ്പർ ലോറികളുടെ അമിതവേഗതയും അപകടപ്പാച്ചിലും അതീവ ഗൗരവത്തോടെ കാണുന്നുണ്ടെന്നും ഇത് നിയന്ത്രിക്കാൻ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
Story Summary
A tragic tipper lorry accident at a bus stop in Neeleswaram, Kottarakkara, has claimed three lives and left five others injured. Emergency teams worked to rescue the victims from the wreckage, and the government has promised comprehensive support for the medical treatment of those affected while pledging stricter regulations on tipper traffic.

