തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ഇളവ് ചെയ്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് നിയമസഭയിൽ വിശദീകരണം നൽകും. ബജറ്റ് ചർച്ചയ്ക്കുള്ള മറുപടി പ്രസംഗത്തിലാകും സർക്കാരിന്റെ ഔദ്യോഗിക നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കുക.(Kerala Assembly, CM VD Satheesan To Clarify Stance On Liquor Tax Controversy)
വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസിനുള്ളിലും യു.ഡി.എഫിലും വലിയ എതിർപ്പാണ് ഉയരുന്നത്. വി.എം. സുധീരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരസ്യവിമർശനവുമായി രംഗത്തെത്തിയതോടെ സർക്കാർ കടുത്ത സമ്മർദ്ദത്തിലാണ്. ഈ സാഹചര്യത്തിൽ പ്രഖ്യാപനത്തിൽ സർക്കാർ എന്തെങ്കിലും തിരുത്തലുകൾ വരുത്തുമോ അതോ നിലവിലെ തീരുമാനത്തിൽ ഉറച്ചുനിൽക്കുമോ എന്നത് രാഷ്ട്രീയ കേന്ദ്രങ്ങൾ ഏറെ ആകാംക്ഷയോടെയാണ് നോക്കിക്കാണുന്നത്.
പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെയും പാർട്ടിക്കുള്ളിലെ അതൃപ്തിയെയും മുഖ്യമന്ത്രി എങ്ങനെ നേരിടുമെന്നതാണ് ഇന്നത്തെ സഭയുടെ പ്രധാന ആകർഷണം. പ്രതിപക്ഷം ഇന്ന് മദ്യനികുതി വിവാദത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകുമെന്നാണ് സൂചന. മദ്യനികുതി കുറയ്ക്കാനുള്ള തീരുമാനം സംസ്ഥാനത്ത് മദ്യ ഉപഭോഗം വർദ്ധിപ്പിക്കുമെന്നും, ഇത് ജനവിരുദ്ധമാണെന്നും പ്രതിപക്ഷം വാദിക്കുന്നു. മദ്യനികുതി വിവാദത്തിന് പുറമെ ‘പി.എം. ശ്രീ’ പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രതിപക്ഷം സർക്കാരിനെതിരെ ആയുധമാക്കും. ഭരണകക്ഷിയിലെ ഭിന്നത കൂടി മുതലെടുത്ത് സഭയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
Story Summary
The Kerala Legislative Assembly is bracing for a heated session today as Chief Minister V.D. Satheesan is set to clarify the government’s stance on the controversial tax exemption for low-alcohol beverages introduced in the state budget. Facing internal opposition from party leaders and fierce backlash from the UDF, the government’s response is highly anticipated, with the opposition preparing an emergency motion to challenge the decision.

