തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ എത്തിയതോടെ സെക്രട്ടേറിയറ്റിൽ അനുഭവപ്പെടുന്നത് അഭൂതപൂർവ്വമായ തിരക്ക്. നീണ്ട ഇടവേളയ്ക്ക് ശേഷം ഭരണത്തിലേക്ക് തിരിച്ചെത്തിയതോടെ മലബാറിൽ നിന്നടക്കം വൻതോതിലുള്ള നേതാക്കളുടെയും പ്രവർത്തകരുടെയും തള്ളിക്കയറ്റമാണ് ഭരണസിരാകേന്ദ്രത്തിൽ ദൃശ്യമാകുന്നത്. (Kerala Secretariat faces massive overcrowding following change in government)
മന്ത്രിമാരുടെ ഓഫീസുകളിലും സെക്രട്ടേറിയറ്റിലെ വിവിധ നിലകളിലും പാർട്ടിക്കാരും നിവേദനങ്ങളുമായെത്തുന്ന സാധാരണക്കാരും തിങ്ങിനിറയുകയാണ്. ഈ തിരക്കിനിടയിൽ കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ ലിഫ്റ്റുകൾ തകരാറിലായത് വലിയ ചർച്ചയായി.
ആറ് പേർക്ക് മാത്രം കയറാവുന്ന ലിഫ്റ്റിൽ അമിതമായി ആളുകൾ തള്ളിക്കയറിയതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഭാരക്കൂടുതൽ മൂലം ലിഫ്റ്റ് താഴേക്ക് പോയി തൊട്ടടുത്ത നിലയിൽ കുടുങ്ങുകയായിരുന്നു. പിന്നീട് ആളിറക്കി അറ്റകുറ്റപ്പണി നടത്തിയ ശേഷമാണ് ഇത് പ്രവർത്തനക്ഷമമാക്കിയത്. അതേസമയം, ലിഫ്റ്റ് പൊട്ടിവീണതല്ലെന്നും, ഓവർ ലോഡ് ആകുമ്പോൾ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി അടുത്ത നിലയിൽ വന്ന് നിൽക്കുന്ന രീതിയിലാണ് അതിന്റെ പ്രവർത്തനമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Story Summary
The transition from LDF to UDF government has led to a significant increase in the influx of political leaders and visitors at the Kerala Secretariat, causing severe congestion. This surge in crowd, especially in ministers’ offices and corridors, recently caused a malfunction in the facility’s elevators due to overloading, highlighting concerns over the growing pressure on the administrative center.

