ന്യൂഡൽഹി: രാജ്യവ്യാപകമായി നടന്ന നീറ്റ് പുനഃപരീക്ഷയ്ക്കിടെ ബിഹാറിലും ഉത്തർപ്രദേശിലും വൻ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്തു. ആൾമാറാട്ടം നടത്തി പരീക്ഷ എഴുതിയ ഒൻപത് പേരെ ബിഹാറിലെ ലഖിസാരായിൽ പോലീസ് അറസ്റ്റ് ചെയ്തു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം പണം വാങ്ങി പരീക്ഷ എഴുതാനെത്തിയവരാണ് പിടിയിലായത്. ഇതിനു പിന്നിൽ 12-ഓളം പേരടങ്ങുന്ന വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.(NEET Re-Examination Fraud Arrests In Bihar And Varanasi)
ഉത്തർപ്രദേശിലെ വാരാണസിയിലും സമാനമായ ക്രമക്കേട് കണ്ടെത്തി. മൈദാഗിൻ ഹരിശ്ചന്ദ്ര പോസ്റ്റ് ഗ്രാജ്വേറ്റ് കോളജിൽ പരീക്ഷാ കേന്ദ്രത്തിൽ പരിശോധനയ്ക്കിടെ ബലിയ സ്വദേശിയായ പ്രിൻസ് ദുബെ എന്ന വിദ്യാർത്ഥിയാണ് പിടിയിലായത്. ഇയാളുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ സിം കാർഡും നീറ്റ് പരീക്ഷയുടെ പഴയ ചോദ്യപേപ്പറും കണ്ടെടുത്തു.
രാജ്യത്തെ മറ്റ് പല കേന്ദ്രങ്ങളിലും സമാനമായ തട്ടിപ്പുകൾ നടന്നതായി പരാതികൾ ഉയർന്നിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി അറിയിച്ചു. അതേസമയം, ചോദ്യപേപ്പർ ചോർന്നുവെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും, അതീവ സുരക്ഷാ ക്രമീകരണങ്ങളോടെയാണ് പരീക്ഷ പൂർത്തിയായതെന്നും എൻടിഎ വ്യക്തമാക്കി.
Story Summary
The NEET re-examination has been marred by allegations of fraud, leading to nine arrests in Bihar for impersonation and the detention of a student in Varanasi who was caught with a SIM card and old question papers. Despite these incidents, the National Testing Agency (NTA) has denied reports of a question paper leak and maintained that the exams were conducted under strict security protocols.

