Description
Digital Voice of Kerala
Sunday, June 21, 2026

Digital Voice of Kerala
HomeEntertainment'വുമൺ കാർഡ്' ഉപയോഗിച്ച് നടത്തിയ കപട നാടകം പൊളിഞ്ഞു; ശ്വേത മേനോനെതിരെ...

‘വുമൺ കാർഡ്’ ഉപയോഗിച്ച് നടത്തിയ കപട നാടകം പൊളിഞ്ഞു; ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി ബാബുരാജ് | Baburaj against Shweta Menon

🎙️ Latest Podcast

കൊച്ചി: ‘അമ്മ’ സംഘടനയുടെ ഭരണസമിതിയുടെ കൂട്ടരാജിയെത്തുടർന്ന് മുൻ പ്രസിഡന്റ് ശ്വേത മേനോനെതിരെ രൂക്ഷവിമർശനവുമായി നടൻ ബാബുരാജ് ( Baburaj against Shweta Menon). ശ്വേത മേനോനും സംഘവും ഇത്രയും കാലം ‘വുമൺ കാർഡ്’ ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയായിരുന്നുവെന്നും, അത് ജനറൽ ബോഡി യോഗത്തിൽ താൻ പൊളിച്ചടുക്കിയെന്നും ബാബുരാജ് ആരോപിച്ചു. സംഘടനയുടെ വാർഷിക കണക്കുകൾ പൂർണ്ണമായും തെറ്റാണെന്നും കുടുംബസംഗമത്തിന്റെ 67 ലക്ഷം രൂപയുടെ കണക്ക് അതിൽ എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘നത്തിംഗ് ടു ഡു വിത്ത് അമ്മ’ എന്ന് പറയുന്ന ഒരു പ്രസിഡന്റിന് എങ്ങനെയാണ് സ്ത്രീകൾക്ക് സുരക്ഷ ഉറപ്പാക്കാൻ കഴിയുകയെന്ന് അദ്ദേഹം ചോദിച്ചു. സഹപ്രവർത്തകരായ അൻസിബയുടെയും ടിനി ടോമിന്റെയും പരാതികൾ കേൾക്കാനോ പരിഹരിക്കാനോ ശ്വേത തയ്യാറായില്ലെന്നും, പ്രശ്നങ്ങൾ വഷളാക്കിയത് അവരാണെന്നും ബാബുരാജ് ആരോപിച്ചു. അക്കൗണ്ടന്റുകളും വക്കീലന്മാരും പോലും നിലവിലെ ഭരണസമിതിയുടെ കണക്കുകളിൽ നിന്ന് കൈയൊഴിഞ്ഞു. ജനറൽ ബോഡി എന്ത് തീരുമാനിക്കുന്നുവോ അതിനൊപ്പം താൻ നിൽക്കുമെന്ന് മോഹൻലാൽ വ്യക്തമാക്കിയതായും ബാബുരാജ് പറഞ്ഞു. രമേഷ് പിഷാരടി നയിക്കുന്ന അഡ്‌ഹോക് കമ്മിറ്റിയാണ് നിലവിൽ സംഘടനയുടെ കാര്യങ്ങൾ നോക്കുന്നത്.

Summary: Actor Baburaj has launched a scathing attack against former ‘AMMA’ President Swetha Menon following the executive committee’s resignation. Baburaj alleged that Menon used the “woman card” to mask financial discrepancies, specifically citing a missing ₹67 lakh related to a family reunion. He questioned her leadership, highlighting her dismissive stance on complaints from fellow actors like Ansiba and Tini Tom.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.