കോട്ടയം: കോൺഗ്രസിനുള്ളിൽ സംഘടനാപരമായ മാറ്റങ്ങൾക്കായുള്ള മുറവിളി ശക്തമാകുന്നു. പാർട്ടിയുടെ നയങ്ങളിൽ മാറ്റം വരുത്തണമെന്നും ‘ഒരാൾക്ക് ഒരു പദവി’ എന്ന തത്വം നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടു.(Congress activists demand one person one position policy in Kerala)
കോട്ടയം ഡിസിസി ഓഫീസിന് മുന്നിലാണ് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ ഇത്തരമൊരു ബോർഡ് പ്രത്യക്ഷപ്പെട്ടത്. എംപിമാരും എംഎൽഎമാരും തങ്ങളുടെ മണ്ഡലങ്ങളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധിക്കട്ടെയെന്നാണ് ഇതിൽ പറയുന്നത്. കെപിസിസിക്ക് മുഴുവൻ സമയ നേതൃത്വം വേണമെന്നാണ് ഫ്ലെക്സ് ബോർഡിലെ പ്രധാന ആവശ്യം.
കോൺഗ്രസിൽ ഒരാൾക്ക് ഒരു പദവിയെന്നും ഇതിൽ പറയുന്നു. പാർട്ടിയുടെ താഴെത്തട്ടിലുള്ള പ്രവർത്തകരുടെ വികാരം കൂടിയാണ് ഈ ബോർഡുകൾ പ്രതിഫലിപ്പിക്കുന്നത്.
Story Summary
A campaign demanding ‘one person, one position’ has gained momentum within the Kerala Congress as supporters have installed flex boards across the state, including in front of the Kottayam DCC office. The banners urge the party leadership to appoint a full-time KPCC president and insist that MLAs and MPs should focus on their respective constituencies rather than holding multiple key party posts.

