Description
Digital Voice of Kerala
Friday, June 19, 2026

Digital Voice of Kerala
HomeEntertainment'കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു': ബജറ്റിനെക്കുറിച്ച് മോഹൻലാൽ | Mohanlal...

‘കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു’: ബജറ്റിനെക്കുറിച്ച് മോഹൻലാൽ | Mohanlal Welcomes Kerala Budget 2026

🎙️ Latest Podcast

തിരുവനന്തപുരം: സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ചുകൊണ്ടുള്ള സംസ്ഥാന ബജറ്റിലെ നിർദ്ദേശത്തെ ഹൃദയപൂർവ്വം സ്വാഗതം ചെയ്ത് സൂപ്പർതാരം മോഹൻലാൽ. സിനിമാമേഖലയുടെ വളർച്ചയ്ക്ക് ഈ തീരുമാനം വലിയ ഊർജ്ജം പകരുമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക പ്രതികരണത്തിൽ വ്യക്തമാക്കി.(Mohanlal Welcomes Kerala Budget 2026 and Kerala Government Decision to Grant Industry Status to Cinema)

“പുതിയ ബജറ്റില്‍, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണ്‌. ആയിരക്കണക്കിന്‌ സിനിമാപ്രവര്‍ത്തകര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പ്രഖ്യാപനത്തിന് മുന്‍കൈയെടുത്ത‌, മുഖ്യമന്ത്രി ശ്രീ വി.ഡി സതീശനും, സാംസ്കാരിക വകുപ്പുമന്ത്രി ശ്രീ പി സി വിഷ്ണുനാഥിനും ഹൃദയം നിറഞ്ഞ നന്ദി,” മോഹൻലാൽ കുറിച്ചു.

സിനിമയ്ക്ക് വ്യവസായ പദവി നൽകുന്നതിനൊപ്പം കൊച്ചിയിൽ ‘ചിത്രനഗരം’ ഫിലിം സിറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനവും, സിനിമയുമായി ബന്ധപ്പെട്ട മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ബജറ്റിലുണ്ട്.

Story Summary

Malayalam superstar Mohanlal has warmly welcomed the UDF government’s budget decision to grant industry status to cinema in Kerala. He expressed his gratitude to Chief Minister V.D. Satheesan and Cultural Affairs Minister P.C. Vishnunadh, stating that this initiative will provide new momentum to the film industry and offer fresh hope to thousands of cinema professionals.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.