കോട്ടയം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബർ താങ്ങുവില 250 രൂപയായി ഉയർത്തിയ നടപടിയെ സ്വാഗതം ചെയ്ത് കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ. മാണി. എങ്കിലും, യുഡിഎഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ പൂർണ്ണമായി നടപ്പിലാക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. റബർ വില 300 രൂപയാക്കുമെന്ന വാഗ്ദാനവും, പ്രത്യേക കാർഷിക ബജറ്റ് അവതരിപ്പിക്കുമെന്ന ഉറപ്പും ബജറ്റിൽ പാലിക്കപ്പെട്ടില്ലെന്ന് ജോസ് കെ. മാണി കുറ്റപ്പെടുത്തി.(Jose K Mani Criticizes Kerala Budget 2026 Over Agricultural Promises and Wildlife Attacks)
തമിഴ്നാടും കർണാടകയും കാർഷിക ബജറ്റ് അവതരിപ്പിച്ചത് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. കർഷകർക്ക് ഉപാധിരഹിത പട്ടയം നൽകുമെന്നതും മത്സ്യത്തൊഴിലാളികൾക്ക് കടലവകാശം ഉറപ്പാക്കുമെന്നതും കേരള കോൺഗ്രസ് (എം) മുന്നോട്ടുവെച്ച ആവശ്യങ്ങളായിരുന്നു. ഇവ ബജറ്റിൽ ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വന്യജീവി ആക്രമണങ്ങളിൽ പൊലിഞ്ഞ ജീവനുകളെക്കുറിച്ച് സർക്കാർ മൗനം പാലിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം കാട്ടാനകളുടെ ആക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. ഇത് അതീവ ഗൗരവതരമാണെന്നും ഇതിൽ എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വലിയ പദ്ധതികൾ പ്രഖ്യാപിക്കുമ്പോൾ അത് നടപ്പിലാക്കുന്നതിൽ ജാഗ്രത വേണമെന്നും ജോസ് കെ. മാണി മുന്നറിയിപ്പ് നൽകി.
Story Summary
Jose K. Mani welcomed the increase in rubber floor price to ₹250 but criticized the government for failing to meet the election promise of setting the price at ₹300 and presenting a separate agricultural budget. While expressing satisfaction over the inclusion of land titles for farmers and rights for fishers, he demanded urgent government action regarding the increasing number of wildlife attacks.

