തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ കാമ്പസുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി നിർണ്ണായക പ്രഖ്യാപനം. പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർഥന്റെ ദാരുണമായ വിയോഗത്തിന്റെ പശ്ചാത്തലത്തിൽ, കാമ്പസുകളിൽ റാഗിങ്ങ് പൂർണ്ണമായും തടയുന്നതിനായി ‘ആന്റി-റാഗിങ്ങ് പദ്ധതി’ സർക്കാർ പ്രഖ്യാപിച്ചു. രാവിലെ ഒമ്പത് മണിക്ക് ആണ് ബജറ്റ് അവതരണം ആരംഭിച്ചത്.(Kerala Budget 2026, UDF Government First Budget Announces Siddharth Anti Ragging Project)
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നടക്കുന്ന റാഗിങ്ങ് തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സമഗ്രമായ കർമ്മപദ്ധതിയാണ് സർക്കാർ ആവിഷ്കരിക്കുന്നത്. സിദ്ധാർഥിന്റെ സ്മരണാർത്ഥം നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കാമ്പസുകളെ അക്രമരഹിതവും സമാധാനപരവുമാക്കുകയാണ് ലക്ഷ്യം.
വിദ്യാഭ്യാസ മേഖലയ്ക്ക് പുറമെ, സാമൂഹികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ടുള്ള ഒട്ടേറെ ജനപ്രിയ പദ്ധതികളാണ് ബജറ്റിൽ ഇടംപിടിച്ചിരിക്കുന്നത്. കാർഷിക, ആരോഗ്യ, ടൂറിസം മേഖലകൾക്ക് മുൻഗണന നൽകുന്നതിനൊപ്പം സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായുള്ള നടപടികളും ബജറ്റിൽ പ്രതീക്ഷിക്കാം.
Story Summary
The first budget presented by the UDF government introduces the ‘Anti-Ragging Project,’ named in memory of the late veterinary student, aimed at eradicating ragging in educational institutions. Along with this focus on campus safety, the budget emphasizes a wide range of popular schemes for overall societal and sectoral development.

