തൃശൂർ : വിദ്യാർത്ഥികളെ ബസിൽ കയറ്റാത്ത സംഭവത്തിൽ കണ്ടക്ടർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വടക്കാഞ്ചേരിയിലെ ബസ് കണ്ടക്ടറുടെ ലൈസൻസ് മൂന്ന് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്. കൂടാതെ, ഇയാൾക്ക് ബോധവൽക്കരണ ക്ലാസിൽ പങ്കെടുക്കാനും നിർദ്ദേശം നൽകി.(Bus Conductor License Suspended For Refusing Boarding To Students In Vadakancherry)
വിദ്യാർത്ഥികൾ അപേക്ഷിച്ചിട്ടും ബസിൽ കയറ്റാതെ കണ്ടക്ടർ അവരെ പുറത്തുനിർത്തുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വലിയ പ്രതിഷേധത്തിന് വഴിവെക്കുകയും ചെയ്തിരുന്നു.
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് വടക്കാഞ്ചേരി ജോയിന്റ് ആർടിഒ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചുവരുത്തി വിശദീകരണം തേടിയിരുന്നു. പിന്നാലെയാണ് ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചത്.
Story Summary
The Motor Vehicle Department has suspended the license of a bus conductor, Ramadas, for three months after he refused to allow students to board a bus in Vadakancherry. Following viral footage of the incident where students were seen pleading to be let on, authorities summoned the conductor for an explanation and mandated awareness training as part of the disciplinary action

