ഫിഫ ലോകകപ്പിന്റെ ആറാം ദിനം ചരിത്രമുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ചു. അർജന്റീനയുടെ ഇതിഹാസ താരം ലയണൽ മെസ്സി തന്റെ 200-ാം അന്താരാഷ്ട്ര മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ട് ചരിത്രം കുറിച്ചു (FIFA World Cup 2026 Highlights). അൾജീരിയയ്ക്കെതിരായ മത്സരത്തിൽ അർജന്റീനയെ 3-0ത്തിന് വിജയത്തിലേക്ക് നയിച്ച മെസ്സി, ആറ് ലോകകപ്പുകളിൽ പങ്കെടുത്ത ആദ്യത്തെ താരമായി മാറി. കൂടാതെ, ലോകകപ്പിലെ തന്റെ ഗോൾനേട്ടം 16 ആക്കി ഉയർത്തി മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡിനൊപ്പമെത്താനും മെസ്സിക്കായി.
മറ്റ് മത്സരങ്ങളിൽ, ഫ്രാൻസ് 3-1ന് സെനഗലിനെ പരാജയപ്പെടുത്തി. ക്യാപ്റ്റൻ കിലിയൻ എംബാപ്പെ ഇരട്ട ഗോളുകളുമായി തിളങ്ങിയപ്പോൾ, നോർവേ 4-1ന് ഇറാഖിനെ തകർത്തു. എർലിങ് ഹാലൻഡിന്റെ ഇരട്ട ഗോളുകളാണ് നോർവേയ്ക്ക് കരുത്തായത്. 36 വർഷത്തെ കാത്തിരിപ്പിന് ശേഷം ലോകകപ്പിൽ ആദ്യ വിജയം സ്വന്തമാക്കിയ ഓസ്ട്രിയ ജോർദാനെ 3-1ന് തോൽപ്പിച്ചു.
Summary: Day 6 of the 2026 FIFA World Cup featured historic performances, notably Lionel Messi’s hat-trick in his 200th international appearance for Argentina, which equaled Miroslav Klose’s record of 16 World Cup goals and made him the first player to feature in six different World Cups. Elsewhere, Kylian Mbappe led France to victory over Senegal, Erling Haaland scored a brace for Norway, and Austria secured their first World Cup win in 36 years against Jordan.

