HomeKeralaമൂവാറ്റുപുഴയിൽ യുവതിയെ 15 കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം; 5...

മൂവാറ്റുപുഴയിൽ യുവതിയെ 15 കിലോമീറ്ററോളം മാരകായുധങ്ങളുമായി പിന്തുടർന്ന് ആക്രമിക്കാൻ ശ്രമം; 5 യുവാക്കൾ അറസ്റ്റിൽ | Muvattupuzha woman missing midnight attack

മൂവാറ്റുപുഴ: ജോലി കഴിഞ്ഞ് അർദ്ധരാത്രിയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയെ ക്രൂരമായി ആക്രമിക്കാനും ലോറി പിന്തുടർന്ന് വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പോലീസ് പിടിയിൽ (Muvattupuzha woman missing midnight attack). ഈസ്റ്റ് മാറാടി പള്ളിക്കവല സ്വദേശി തട്ടാർകുന്നേൽ അജിത് (19), മീങ്കുന്നം പാറത്താഴത്ത് അദ്വൈത് (20), മാറാടി പഞ്ചായത്തുപടി ചാവാട്ട് ടോമി ഷാജി (19), മാറാടി ഹൈസ്‌കൂളിന് സമീപം ചാരപ്പുറത്ത് പുത്തൻപുരയിൽ അർജുൻ സനിൽ (20), മങ്ങമ്പ്ര തെങ്ങനാൽ അശ്വിൻ രഘു (20) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് അതിവേഗം അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച അർധരാത്രിയോടെ മൂവാറ്റുപുഴ ടൗണിലാണ് സിനിമ സ്റ്റൈൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്. ജോലി കഴിഞ്ഞ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനായി കെ.എസ്.ആർ.ടി.സി ട്രാൻസ്പോർട്ട് ബസ് സ്റ്റാൻഡിലേക്ക് നടന്നുപോവുകയായിരുന്നു യുവതി. ജംഗ്ഷന് സമീപമെത്തിയപ്പോൾ ബൈക്കുകളിലെത്തിയ പ്രതികൾ യുവതിയെ തടഞ്ഞുനിർത്തുകയും മോശമായ രീതിയിൽ സംസാരിച്ച് ശല്യം ചെയ്യുകയുമായിരുന്നു. ഭയന്നുപോയ യുവതി ഇവരിൽ നിന്നും ഓടി രക്ഷപെടാൻ ശ്രമിച്ചതോടെ പ്രതികൾ തങ്ങളുടെ ബൈക്കുകൾ കൊണ്ട് യുവതിയെ ഇടിച്ചുതെറിപ്പിക്കാൻ ശ്രമിച്ചു.

ഈ സമയം റോഡിലൂടെ വന്ന ഒരു ടിപ്പർ ലോറിക്ക് കൈകാണിച്ച് യുവതി അതിൽ ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. എന്നാൽ പ്രതികൾ മാരകായുധങ്ങളുമായി ബൈക്കിൽ ടിപ്പർ ലോറിയെ പിന്തുടർന്നു. ഏകദേശം 15 കിലോമീറ്ററോളം ദൂരം ലോറിയെ വിടാതെ പിന്തുടർന്ന സംഘം, വഴിയിൽ വെച്ച് ലോറി തടഞ്ഞ് യുവതിയെ അപായപ്പെടുത്താൻ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഭയന്നുവിറച്ച യുവതി യാത്രയ്ക്കിടയിൽ തന്നെ എമർജൻസി നമ്പറിൽ മൂവാറ്റുപുഴ പോലീസിനെ വിളിച്ച് സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

യുവതിയുടെ സന്ദേശം ലഭിച്ച ഉടൻ തന്നെ മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജ്ജിന്റെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം സ്ഥലത്തേക്ക് തിരിച്ചു. റോഡിൽ പോലീസ് ജീപ്പിന്റെ സൈറൺ മുഴങ്ങുന്നത് കണ്ടതോടെ ലോറിയെ പിന്തുടർന്ന ഗുണ്ടാസംഘം ബൈക്കുകൾ തിരിച്ച് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് തന്ത്രപരമായി ഇവരെ വളഞ്ഞുപിടിക്കുകയായിരുന്നു.

പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർമാരായ സി.ആർ. രഞ്ജുമോൾ, എ.എസ്.ഐമാരായ എസ്‌. ശ്രീനാഥ്, എം.എം. ഉബൈസ്, എം.വി. ദിലീപ് കുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എം.പി. രതീഷ്, ബോബി എബ്രഹാം, രഞ്ജിത് രാജൻ, ബിനിൽ എൽദോസ്, കെ.പി. നിസാർ, എം.ജി. ഷീജ എന്നിവരുമുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികൾക്കെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, മാരകായുധങ്ങളുമായി വധശ്രമം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Story Summary: Muvattupuzha police arrested five youths—Ajith, Adwaith, Tomy Shaji, Arjun Sanil, and Ashwin Raghu—for stalking and attempting to murder a woman returning from work at midnight. After the suspects harassed her and tried to hit her with a motorcycle, she escaped by hitching a ride on a passing tipper lorry. The youths chased the lorry with weapons for 15 km, but police intervened timely after receiving a distress call from the woman.

WhatsApp Channel Banner

Latest updates

സംസ്ഥാനത്ത് ചൊവ്വാഴ്ചയും അതിശക്തമായ മഴ തുടരും; 12 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് വരുന്ന 24 മണിക്കൂറിലും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (Kerala rain alert 12 districts orange alert). മഴ കടുക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള...

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു: ചൊവ്വാഴ്ച 7 ജില്ലകളിൽ...

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുൻകരുതൽ നടപടിയുടെ ഭാഗമായി ഓഗസ്റ്റ് 4 ചൊവ്വാഴ്ച ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ അവധി പ്രഖ്യാപിച്ചു (Kerala rain holiday August...

ശബരിമല നെയ്യ് വിവാദം: ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട്...

പത്തനംതിട്ട: ശബരിമലയിലെ നെയ്യ് വിതരണവുമായി ബന്ധപ്പെട്ട് ഉയർന്ന ക്രമക്കേട് ആരോപണങ്ങളിൽ സമഗ്രമായ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് ദേവസ്വം മന്ത്രി കെ. മുരളീധരൻ (Sabarimala ghee controversy Devaswom Vigilance probe). വിഷയത്തിൽ...

അതിതീവ്ര മഴ: കെ.എസ്.ഇ.ബിക്ക് 25.43 കോടിയുടെ നാശനഷ്ടം; 6.5...

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന അതിതീവ്ര മഴയിലും കൊടുങ്കാറ്റിലും കെ.എസ്.ഇ.ബി.യുടെ (KSEB rain damage loss August 2026) വൈദ്യുതി വിതരണ ശൃംഖലയ്ക്ക് വൻ നാശനഷ്ടം. മഴക്കെടുതിയിൽ ഇതുവരെ 25.43 കോടി രൂപയുടെ പ്രാരംഭ...

പഞ്ചായത്ത് ഓഫീസിൽ പെട്രോൾ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി;...

മലപ്പുറം: വീട്ടിലേക്കുള്ള വഴി സഞ്ചാരയോഗ്യമാക്കി നൽകുന്നില്ലെന്ന് ആരോപിച്ച് കുടുംബം പഞ്ചായത്ത് ഓഫീസിനുള്ളിൽ ആത്മഹത്യാ ഭീഷണി മുഴക്കി (Malappuram Vazhayur panchayat suicide threat). മലപ്പുറം വാഴയൂർ പഞ്ചായത്ത് ഓഫീസിലാണ് തിങ്കളാഴ്ച നാടകീയ സംഭവങ്ങൾ...

DON'T MISS

ലൈവ് വാർത്തയ്ക്കിടെ അവതാരക ‘ഉറങ്ങിപ്പോയി’; വിമർശനത്തിന് പകരം പിന്തുണയുമായി...

മെംഫിസ്: തത്സമയ വാർത്താ സംപ്രേഷണത്തിനിടെ കണ്ണടച്ച് ഇരുന്ന അമേരിക്കൻ വാർത്താ അവതാരകയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി (News Anchor Caught Napping). എന്നാൽ അവതാരകയെ വിമർശിക്കുന്നതിന് പകരം അവരുടെ തിരക്കേറിയ ജോലിസാഹചര്യവും കുടുംബ...

വാക്കുതർക്കം ഒടുവിൽ കൂട്ടയടിയായി; ഉടമകൾ തമ്മിലുള്ള കയ്യാങ്കളിക്കിടെ ഏറ്റുമുട്ടി...

സാൻ ഡിയേഗോ: അമേരിക്കയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ രണ്ട് യുവാക്കൾ തമ്മിലുണ്ടായ വാക്കുതർക്കം വലിയ സംഘർഷമായി മാറിയതോടെ ഉടമകളുടെ നായകളും ഏറ്റുമുട്ടിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി (San Diego Mission Beach Dog...

‘മ്യാവ്‌ലാൻഡ്’: പൂച്ചയുടെ രൂപത്തിൽ ഹാലൻഡ്; രൂപസാദൃശ്യം കണ്ട് പ്രതികരിച്ച്...

മാഞ്ചസ്റ്റർ: ലോക ഫുട്ബോളിലെ സൂപ്പർതാരം എർലിംഗ് ഹാലൻഡിന്റെ രൂപസാദൃശ്യമുള്ള ഒരു പൂച്ച സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ താരത്തിന്റെ രസകരമായ പ്രതികരണവും ശ്രദ്ധ നേടുന്നു. ഹാലൻഡിനോട് സാമ്യമുണ്ടെന്ന് ആരാധകർ കണ്ടെത്തിയ പൂച്ചയ്ക്ക് സോഷ്യൽ മീഡിയ നൽകിയ...

PREMIUM

57 വർഷം കൊണ്ട് വെറും കൈയാൽ മലഞ്ചെരുവിൽ 6,000...

ചൈനയിലെ ഗാവോട്ടാനിൽ പുറത്ത് കളിച്ചുകൊണ്ടിരുന്ന ലിയു ഗുവോജിയാങ്ങിന് വെറും ആറ് വയസ്സുള്ളപ്പോഴാണ് ഒരു വിവാഹഘോഷയാത്ര ഗ്രാമത്തിലേക്ക് പ്രവേശിച്ചത്. കുഞ്ഞിപ്പല്ലുകൾ നഷ്ടപ്പെട്ടവരുടെ വായിൽ വധു തൊടുന്നത് ഭാഗ്യമായി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ലിയു പല്ലക്കിൻ്റെ അടുത്തേക്ക്...

അന്യഗ്രഹജീവികൾ നിർമ്മിച്ചതോ? വിജനമായ ഈ ദ്വീപിൽ അവശേഷിക്കുന്നത് ഭീമാകാരമായ...

സമുദ്രത്താൽ ചുറ്റപ്പെട്ടു ധാരാളം ദ്വീപസമൂഹങ്ങൾ ഭൂമിയിൽ ഉണ്ട്. ഈ ദ്വീപസമൂഹങ്ങൾ അവയുടെ ജൈവഘടനയുമായി ബന്ധപ്പെട്ടാണ് ഒന്ന് മറ്റൊന്നിൽ നിന്ന് വ്യത്യസ്തപ്പെടുന്നത്. എന്നാൽ മറ്റു ചിലത് അതിശയകരമായ നിർമിതിയാൽ വ്യത്യസ്തമായിരിക്കാം. നിഗൂഢതയ്ക്കും മാസ്മരികമായ കലാസൃഷ്ടിക്കും...

ഇരുട്ടിൻ്റെ നഗരം ! അവകാശികളില്ലാതെ കൊള്ളക്കാരുടെ സ്വന്തമായ ഇടം:...

മുൻപ് പറഞ്ഞ രണ്ടു നഗരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്ത‌മാണ് ചൈനയിലെ കൗലൂൺ വാലഡ് എന്ന നഗരത്തിന്റെ കഥ. കടൽക്കൊളളക്കാരെ നേരിടാൻ സൈനികരായിരുന്നു ആദ്യം ഇവിടെ താവളമടിച്ചത്. രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ കൗലൂൺ...