ന്യൂഡൽഹി : NEET UG 2026 പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജപ്രചാരണങ്ങൾ തടയാൻ കർശന നടപടിയുമായി എൻ.ടി.എ. പരീക്ഷാ നടത്തിപ്പിനെ ബാധിക്കുന്ന തരത്തിൽ ടെലിഗ്രാം വഴി വ്യാജ പേപ്പർ ചോർച്ചാ വാർത്തകൾ പ്രചരിച്ചതിനെത്തുടർന്ന് ഇന്ത്യയിൽ ടെലിഗ്രാമിന് താൽക്കാലിക വിലക്ക് ഏർപ്പെടുത്തി. ജൂൺ 21-ന് നടക്കാനിരിക്കുന്ന നീറ്റ് റീ-എക്സാമിനേഷന് മുന്നോടിയായാണ് ഈ സുപ്രധാന നടപടി.(Government Restricts Telegram In India Ahead Of NEET UG 2026 Reexamination To Prevent Paper Leak Rumours)
ജൂൺ 22 വരെ ഇന്ത്യയിൽ ടെലിഗ്രാം ആപ്പിന്റെ പ്രവർത്തനം നിയന്ത്രിച്ചിരിക്കുന്നു. പരീക്ഷാ ദിവസവും അതിനുശേഷമുള്ള സമയവും കണക്കിലെടുത്താണ് ഈ തീരുമാനം. ടെലിഗ്രാമിലെ സന്ദേശങ്ങൾ എഡിറ്റ് ചെയ്യാനുള്ള സൗകര്യം ജൂൺ 30 വരെ ഇന്ത്യയിൽ പൂർണ്ണമായും നിർത്തിവെക്കാൻ പ്ലാറ്റ്ഫോമിനോട് സർക്കാർ ആവശ്യപ്പെട്ടു.
പരീക്ഷയ്ക്ക് മുൻപേ പേപ്പർ ചോർന്നുവെന്ന് വരുത്തിത്തീർക്കാൻ ചില സംഘങ്ങൾ ടെലിഗ്രാമിലെ ‘എഡിറ്റ്’ സൗകര്യം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. പരീക്ഷയ്ക്ക് മുൻപ് സാധാരണ സന്ദേശം പോസ്റ്റ് ചെയ്യുകയും, പരീക്ഷാ ശേഷം അതിൽ യഥാർത്ഥ ചോദ്യപേപ്പർ തിരുത്തിച്ചേർത്ത് ‘പേപ്പർ നേരത്തെ ലഭിച്ചു’ എന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നതാണ് ഇവരുടെ രീതി. ഇത് വിദ്യാർത്ഥികളിൽ പരിഭ്രാന്തി പരത്തുന്നതായി കണ്ടെത്തിയതിനെത്തുടർന്നാണ് ടെലിഗ്രാമിന്റെ എഡിറ്റ് ഫീച്ചർ തടഞ്ഞത്.
Story Summary
The Indian government has restricted Telegram access until June 22 and disabled its message-editing feature until June 30 to curb fraudulent claims and fabricated evidence of paper leaks ahead of the NEET UG 2026 re-examination. The NTA stated that these measures were necessary because cyber fraud networks were exploiting the app’s editing feature to create fake proof of leaks and deceive students.

