കൊച്ചി: സിഎംആർഎൽ (CMRL) – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ നിർണ്ണായക നീക്കവുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മകൻ ശരൺ എസ്. കർത്തയും, ശശിധരൻ കർത്തയുടെ ഭാര്യ ജയ എസ്. കർത്തയും ഇ ഡിക്ക് മുന്നി ഹാജരായി.(CMRL Exalogic case, Sharan S Kartha and Jaya S Kartha appear before ED in CMRL Exalogic case)
കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ആണ് ഇവരെത്തിയത്. സ്ഥാപനത്തിന്റെ ഡയറക്ടറാണ് ജയ എസ്. കർത്ത. ഇരുവർക്കും പുറമെ കേസിൽ കൂടുതൽ ആളുകളെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യാനാണ് ഇ.ഡിയുടെ തീരുമാനം.
കമ്പനികളുടെ സാമ്പത്തിക ഇടപാടുകളും നിയമപരമായ രേഖകളും പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ഇരുവരെയും വിളിപ്പിച്ചത്. കേസിൽ വിശദമായ അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ ഇവരിൽ നിന്ന് ലഭിക്കുന്ന മൊഴികൾ നിർണ്ണായകമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
Story Summary
Sharan S. Kartha, MD of CMRL, and Jaya S. Kartha, director of Empower India Capital Investments, appeared before the Enforcement Directorate in Kochi for questioning regarding the CMRL-Exalogic financial transaction case. The probe focuses on the financial dealings and legal documentation involving these entities.

