Description
Digital Voice of Kerala
Monday, June 15, 2026

Digital Voice of Kerala
HomeWorldജെഫ്രി എപ്‌സ്റ്റീന്റെ ഫാഷൻ ലോകത്തെ ബന്ധങ്ങൾ: മോഡലുകളെ 'സമ്മാനങ്ങളായി' കൈമാറിയെന്ന് വെളിപ്പെടുത്തൽ...

ജെഫ്രി എപ്‌സ്റ്റീന്റെ ഫാഷൻ ലോകത്തെ ബന്ധങ്ങൾ: മോഡലുകളെ ‘സമ്മാനങ്ങളായി’ കൈമാറിയെന്ന് വെളിപ്പെടുത്തൽ | Epstein’s Fashion World Ties

🎙️ Latest Podcast

ന്യൂയോർക്ക്: മോഡലിംഗ് ഏജൻസികളിലെ ഉന്നതരുമായുള്ള ജെഫ്രി എപ്‌സ്റ്റീന്റെ അടുത്ത ബന്ധങ്ങൾ ഉപയോഗപ്പെടുത്തി പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും യുവതികളെയും ചൂഷണം ചെയ്തതായി ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ (Epstein’s Fashion World Ties). പുതുതായി പുറത്തുവന്ന കോടതി രേഖകളും സിഎൻഎൻ റിപ്പോർട്ടുകളും പ്രകാരം, ഫാഷൻ ലോകത്തെ പ്രമുഖരെ സ്വാധീനിച്ച് പെൺകുട്ടികളെ എപ്‌സ്റ്റീന്റെ അടുത്തേക്ക് എത്തിക്കുകയായിരുന്നു പതിവ്. ജോലി വാഗ്ദാനം ചെയ്തും കരിയർ ഉയർത്താമെന്ന് പ്രലോഭിപ്പിച്ച് ഇവർ എപ്‌സ്റ്റീനിലേക്ക് എത്തിയിരുന്നത്.

മോഡലിംഗ് ഏജൻസികളിലെ സ്കൗട്ടുകളും ഏജന്റുമാരും തമ്മിലുള്ള ഇമെയിൽ സന്ദേശങ്ങളിൽ പെൺകുട്ടികളെ ‘സമ്മാനങ്ങൾ’ ആയാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഫ്രഞ്ച് മോഡലിംഗ് ഏജന്റ് ജീൻ-ലൂക്ക് ബ്രൂണലിന് 2005-ൽ എപ്‌സ്റ്റീൻ 1 ദശലക്ഷം ഡോളറിന്റെ ക്രെഡിറ്റ് ലൈൻ നൽകി. ഇതിന് പകരമായി യുവമോഡലുകളെ ഇയാൾ എപ്‌സ്റ്റീന് പരിചയപ്പെടുത്തി നൽകി. പിന്നീട് ഇതേ പെൺകുട്ടികളിൽ പലരും എപ്‌സ്റ്റീനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തി. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായ ബ്രൂണൽ, വിചാരണ കാത്തിരിക്കെ 2022-ൽ പാരീസ് ജയിലിൽ വെച്ച് ആത്മഹത്യ ചെയ്തിരുന്നു.

വിക്ടോറിയാസ് സീക്രട്ടിന്റെ ഉടമയായിരുന്ന ലെസ് വെക്സ്നറുമായുള്ള ബന്ധം എപ്‌സ്റ്റീനെ ഒരു മാന്യനായ ബിസിനസുകാരനായി ചിത്രീകരിക്കാൻ സഹായിച്ചിരുന്നു. ഇതിന്റെ മറവിലാണ് ആഗോളതലത്തിൽ മോഡലുകളെ റിക്രൂട്ട് ചെയ്തിരുന്നത്. ഡാനിയൽ സിയാദ് എന്ന മറ്റൊരു ഏജന്റും എപ്‌സ്റ്റീന് മോഡലുകളെ പരിചയപ്പെടുത്തി നൽകിയിരുന്നു. പല മോഡലുകളും അമേരിക്കയിൽ ജോലി നേടാൻ ശ്രമിക്കുന്നവരായിരുന്നു. ഇവരെ വിസ ശരിയാക്കി നൽകാനും സാമ്പത്തിക സഹായം നൽകാനും എപ്‌സ്റ്റീൻ മുൻകൈ എടുത്തിരുന്നു. എന്നാൽ, തങ്ങളെ എപ്‌സ്റ്റീൻ ചതിക്കുകയായിരുന്നുവെന്ന് ദുരന്തം നേരിട്ടവർ പിന്നീട് വെളിപ്പെടുത്തി. എപ്‌സ്റ്റീന്റെ മരണത്തിന് വർഷങ്ങൾ കഴിഞ്ഞിട്ടും പുറത്തുവരുന്ന ഈ രേഖകൾ ഫാഷൻ ലോകത്തെ ഇരുണ്ട വശങ്ങളെയാണ് ലോകത്തിന് മുന്നിൽ തുറന്നുകാട്ടുന്നത്.

Summary: Newly released court documents and investigative reports reveal that convicted sex offender Jeffrey Epstein systematically used his connections within the fashion and modelling industry to lure young women and girls for abuse. Industry insiders, including agency executives and recruiters like Jean-Luc Brunel, allegedly received financial incentives and business favors from Epstein in exchange for providing young foreign models, often describing them as “gifts.”

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.