ലഖ്‌നൗ: ഉത്തർപ്രദേശിൽ 2027-ൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ നീക്കങ്ങൾ സജീവമാകുന്നു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയകരമായ സഖ്യം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കാനുള്ള ചർച്ചകളിലാണ് കോൺഗ്രസും സമാജ്‌വാദി പാർട്ടിയും. രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരിക്കും സഖ്യത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.(Congress And SP Alliance Talks For UP Assembly Election 2027)
2024 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇരുപാർട്ടികളും ഒന്നിച്ചു മത്സരിച്ചപ്പോൾ 80-ൽ 43 സീറ്റുകൾ നേടാൻ സാധിച്ചിരുന്നു. ഈ ആത്മവിശ്വാസത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പിലും സഖ്യം തുടരാൻ ആലോചിക്കുന്നത്. സംസ്ഥാനത്ത് കോൺഗ്രസിന് കാര്യമായ സംഘടനാ അടിത്തറയില്ലെന്നതാണ് സമാജ്‌വാദി പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിന്റെ പ്രധാന ആശങ്ക. എന്നാൽ എല്ലാ മണ്ഡലങ്ങളിലും സ്വാധീനം വർദ്ധിപ്പിക്കാൻ ബൂത്ത് തലം മുതൽ പ്രവർത്തനം ശക്തമാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം.
സമാജ്‌വാദി പാർട്ടി അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ ജില്ലാതല പര്യടനങ്ങളും സ്ഥാനാർത്ഥി നിർണ്ണയത്തിനായുള്ള ജാതി സർവേകളും ആരംഭിച്ചു കഴിഞ്ഞു. അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം, ബിഎസ്പി തുടങ്ങിയ കക്ഷികൾ മത്സരരംഗത്തുണ്ടായാൽ ദളിത്, മുസ്ലിം വോട്ടുകൾ ഭിന്നിക്കപ്പെടുമോ എന്ന ആശങ്ക കോൺഗ്രസ്-എസ്പി സഖ്യത്തിനുണ്ട്. ബിജെപി പരോക്ഷമായി ഇത്തരം പാർട്ടികളെ പിന്തുണച്ചേക്കുമെന്നും ഇവർ ഭയക്കുന്നു. അതേസമയം, ഭരണകക്ഷിയായ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി യോഗി ആദിത്യനാഥ് മന്ത്രിസഭയിൽ അടുത്തിടെ പുനഃസംഘടന നടത്തിയിരുന്നു.
Story Summary
The Congress and Samajwadi Party (SP) are actively discussing a potential alliance for the 2027 Uttar Pradesh Legislative Assembly elections, building on their success in the 2024 Lok Sabha polls. While the parties aim to consolidate their strength against the ruling BJP, concerns remain regarding Congress’s local organizational reach and the potential splitting of Dalit-Muslim votes by parties like AIMIM. Meanwhile, the BJP has begun its preparations by restructuring the Yogi Adityanath cabinet to bolster its electoral strategy for the upcoming polls.

