Description
Digital Voice of Kerala
Saturday, June 13, 2026

Digital Voice of Kerala
HomeKeralaവെടിക്കെട്ട് ദുരന്തം; കുടുംബങ്ങൾക്ക് 10 ലക്ഷം നൽകി ബോചെ | Thrissur...

വെടിക്കെട്ട് ദുരന്തം; കുടുംബങ്ങൾക്ക് 10 ലക്ഷം നൽകി ബോചെ | Thrissur Pooram fireworks tragedy

🎙️ Latest Podcast

തൃശൂർ: തൃശൂർ പൂരം അനുബന്ധിച്ചുണ്ടായ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് 10 ലക്ഷം രൂപ ധനസഹായം നൽകി (Thrissur Pooram fireworks tragedy). ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ബോചെയുടെ സാന്നിധ്യത്തിൽ തൃശൂർ ഡെപ്യൂട്ടി മേയർ എ. പ്രസാദ് തുക കൈമാറി.

തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് കേണൽ പി.ആർ.എം. രവി, സെക്രട്ടറി കെ. ഗിരീഷ് കുമാർ, ജോയിന്റ് സെക്രട്ടറി പി. ശശിധരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് പി.ആർ.ഒ. ജോജി എം.ജെ. സ്വാഗതവും, ജെനീഷ് ഓസ്കാർ നന്ദിയും പറഞ്ഞു.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.