മെക്സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ആവേശത്തിൽ മെക്സിക്കൻ ആരാധകർക്കൊപ്പം ഒരു താറാവും. മെക്സിക്കൻ ഫുട്ബോൾ ടീമിന്റെ ജഴ്സിയണിഞ്ഞ് തെരുവിലൂടെ നടക്കുന്ന താറാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത് (Duck in Mexico Jersey Goes Viral). ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ മെക്സിക്കോ ദക്ഷിണാഫ്രിക്കയെ 2-0 ന് തോൽപ്പിച്ചതിന് പിന്നാലെ രാജ്യമെമ്പാടും ആഘോഷങ്ങൾ തുടരുകയാണ്. ഇതിനിടയിലാണ് ആരാധകർക്കിടയിൽ വ്യത്യസ്തനായ ഈ ‘അതിഥി’യും തരംഗമായി മാറിയത്.
ഒരു അമ്മയും മകനും തെരുവിലൂടെ നടക്കുമ്പോൾ കൂടെത്തന്നെയുള്ള താറാവും അവർക്കൊപ്പം നടന്നുനീങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മെക്സിക്കൻ ടീമിന്റെ ജഴ്സി അണിയിച്ചാണ് താറാവിനെ പുറത്തിറക്കിയിരിക്കുന്നത്. ഈ കാഴ്ച കൗതുകത്തോടെയാണ് നാട്ടുകാർ നോക്കിക്കണ്ടത്. ലോകകപ്പിന്റെ ആവേശം വന്യജീവികളിലേക്ക് പോലും പടർന്നെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന അഭിപ്രായം. “ലോകകപ്പ് തുടങ്ങിയപ്പോഴേക്കും ആഘോഷം ഉച്ചസ്ഥായിയിലായി”, “ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ മാത്രം കാണാൻ കഴിയുന്ന കാഴ്ച” തുടങ്ങി നിരവധി രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.
A DUCK DRESSED IN A MEXICO SHIRT AT THE WORLD CUP 🇲🇽🦆🤣 pic.twitter.com/uHScqMX1MA
— The Football Faithful (@FootyFaithful_) June 12, 2026
ദക്ഷിണാഫ്രിക്കയ്ക്കെതിരായ വിജയത്തിന് ശേഷം മെക്സിക്കൻ ആരാധകർ ദക്ഷിണ കൊറിയൻ ആരാധകർക്കൊപ്പം ചേർന്ന് ‘ഗാംഗ്നാം സ്റ്റൈൽ’ നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു. മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക സ്റ്റേഡിയത്തിലാണ് ലോകകപ്പ് മത്സരങ്ങൾ ആരംഭിച്ചത്. മെക്സിക്കോയുടെ ഫുട്ബോൾ പ്രേമം എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതാണ് ഇത്തരം വൈറൽ വീഡിയോകൾ.
Summary: A viral video from Mexico shows a pet duck wearing a Mexican national football team jersey, joining in the widespread celebrations following the country’s 2-0 victory over South Africa in the FIFA World Cup 2026. The clip, featuring a mother and son walking the duck through the streets, has delighted social media users, who are actively sharing clips of Mexican fans celebrating alongside fans from other nations. The exuberant festivities across Mexico City continue to highlight the intense passion for football during the tournament.

