കോട്ടയം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ 10 സീറ്റുകൾ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം ഹൈ പവർ കമ്മിറ്റി തീരുമാനിച്ചു (UDF Seat Sharing Row). ജോസഫ് ഗ്രൂപ്പിന്റെ കൈവശമുള്ള നാല് സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തെ ശക്തമായി പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം. വിജയസാധ്യത മുൻനിർത്തി ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, കുട്ടനാട്, ഇടുക്കി എന്നീ സീറ്റുകൾ ഏറ്റെടുത്ത് കൈപ്പത്തി ചിഹ്നത്തിൽ സ്ഥാനാർത്ഥികളെ നിർത്താനാണ് കോൺഗ്രസ് ആലോചിക്കുന്നത്. എന്നാൽ ഈ നീക്കം അംഗീകരിക്കേണ്ടതില്ലെന്ന് കോട്ടയത്ത് ചേർന്ന യോഗം വിലയിരുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയശതമാനം ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസിന്റെ വാദങ്ങളെ ജോസഫ് ഗ്രൂപ്പ് പ്രതിരോധിക്കുന്നത്. കഴിഞ്ഞ തവണ 93 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസിന് വെറും 21 സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. കോൺഗ്രസിനും കേരള കോൺഗ്രസിനും ഏകദേശം 20 ശതമാനം വിജയസാധ്യത മാത്രമാണ് അന്നുണ്ടായിരുന്നത്. ഈ സാഹചര്യത്തിൽ തങ്ങളുടെ സീറ്റുകൾ വിട്ടുനൽകേണ്ട ആവശ്യമില്ലെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. മുസ്‌ലിം ലീഗിന് കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകൾ നൽകുന്നുണ്ടെങ്കിൽ തങ്ങൾക്കും അതിന് അവകാശമുണ്ടെന്നാണ് ഇവരുടെ നിലപാട്. 10 സീറ്റുകളിൽ കുറഞ്ഞൊരു ഒത്തുതീർപ്പിനില്ലെന്ന് മോൻസ് ജോസഫും വ്യക്തമാക്കിയിട്ടുണ്ട്.
Summary
The Kerala Congress (Joseph) group has firmly demanded 10 seats in the upcoming assembly elections, rejecting the Congress’s move to reclaim four of its strongholds. Party leaders argued that based on previous election performance, Congress has no grounds to claim these seats under the pretext of ‘winnability.’



