തമിഴ്നാട് മുഖ്യമന്ത്രിയും നടനുമായ വിജയ് കൊല്ലൂർ ശ്രീമൂകാംബിക ക്ഷേത്രത്തിൽ ദർശനം നടത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. കനത്ത സുരക്ഷാ സംവിധാനങ്ങളോടെയാണ് വിജയ്യുടെ ക്ഷേത്രദർശനം നടന്നത് (Vijay Kollur Temple Visit). തമിഴ്നാട്ടിലെ രാഷ്ട്രീയത്തിലെ മുഖമുദ്രയായ എം.ജി.ആറും ജയലളിതയും മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം ഈ ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. അവരുടെ രാഷ്ട്രീയ-ആത്മീയ പാത തന്നെയാണ് വിജയ്യും പിന്തുടരുന്നത് എന്ന രീതിയിലാണ് രാഷ്ട്രീയ നിരീക്ഷകർ ഈ സന്ദർശനത്തെ നോക്കിക്കാണുന്നത്.
ഡൽഹിയിൽ നിന്ന് പ്രത്യേക വിമാനത്തിൽ മംഗളൂരു വിമാനത്താവളത്തിലെത്തിയ അദ്ദേഹം അവിടെ നിന്ന് റോഡ് മാർഗ്ഗമാണ് 120 കിലോമീറ്റർ സഞ്ചരിച്ച് ക്ഷേത്രത്തിലെത്തിയത്. കർണാടക പോലീസിന്റെ പ്രത്യേക സുരക്ഷാ സംഘവും തമിഴ്നാട്ടിൽ നിന്നുള്ള 45 അംഗ പോലീസ് സംഘവും അടങ്ങുന്ന വലിയൊരു സുരക്ഷാ വലയം അദ്ദേഹത്തിന് ഉണ്ടായിരുന്നു. പൈലറ്റ് വാഹനങ്ങൾക്കും എസ്കോർട്ടുകൾക്കും പുറമെ എട്ട് കാറുകൾ അടങ്ങിയ വലിയ വാഹനവ്യൂഹത്തോടെയാണ് അദ്ദേഹം ക്ഷേത്രപരിസരത്ത് എത്തിയത്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലാ പോലീസ് അധികൃതരുമായി സഹകരിച്ചായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ.
Story Summary: Tamil Nadu Chief Minister and actor Vijay visited the Kollur Sri Mookambika Temple on Friday, following in the spiritual footsteps of iconic leaders M.G. Ramachandran and J. Jayalalithaa. Arriving via a special flight from Delhi to Mangaluru, Vijay traveled by road to the temple under heavy security provided by Karnataka and Tamil Nadu police forces. The visit is being widely viewed by political analysts as Vijay aligning himself with the legacy and traditions of his political predecessors.

