Description
Digital Voice of Kerala
Friday, June 12, 2026

Digital Voice of Kerala
HomeKeralaRSS ശതാബ്ദി പ്രഭാഷണ പരമ്പര: മോഹൻ ഭാഗവത് നാളെ കേരളത്തിൽ |...

RSS ശതാബ്ദി പ്രഭാഷണ പരമ്പര: മോഹൻ ഭാഗവത് നാളെ കേരളത്തിൽ | RSS Chief Mohan Bhagwat

🎙️ Latest Podcast

തിരുവനന്തപുരം : ആർഎസ്എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന രണ്ട് പ്രധാന പ്രഭാഷണ പരിപാടികളിൽ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവത് സംബന്ധിക്കും. ജൂൺ 13-ന് തിരുവനന്തപുരത്തെ ഉദയ പാലസ് കൺവെൻഷൻ സെന്ററിലും, ജൂൺ 14-ന് തൃശൂർ പുഴയ്ക്കലിലെ ഹയാത്ത് റീജൻസിയിലുമാണ് പരിപാടികൾ നടക്കുക. വൈകിട്ട് 4.30-നാണ് ഇരു പരിപാടികളും ആരംഭിക്കുന്നത്.(RSS Chief Mohan Bhagwat to Visit Kerala For Centenary Celebrations)

ക്ഷണിക്കപ്പെട്ട അതിഥികൾ മാത്രം പങ്കെടുക്കുന്ന ഈ യോഗങ്ങളിൽ, വിഷയങ്ങൾ അവതരിപ്പിക്കുന്നതിനോടൊപ്പം സദസ്സിൽ നിന്നുള്ള ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നൽകുകയും ചെയ്യും. മൂന്നു ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് വൈകിട്ട് തിരുവനന്തപുരത്തെത്തുന്ന അദ്ദേഹം, കൊല്ലം അമൃതപുരി സന്ദർശിച്ച് മാതാ അമൃതാനന്ദമയി ദേവിയുമായും കൂടിക്കാഴ്ച നടത്തും. വിവിധ പരിപാടികൾക്ക് ശേഷം ജൂൺ 15-ന് രാവിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി അദ്ദേഹം ബെംഗളൂരുവിലേക്ക് മടങ്ങും.

Story Summary

RSS Sarsanghchalak Mohan Bhagwat is visiting Kerala on a three-day trip to address two major lecture meetings in Thiruvananthapuram and Thrissur as part of the organization’s centenary celebrations. During his visit, he will also meet spiritual leader Mata Amritananda Mayi Devi in Kollam before departing for Bengaluru.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.