ചെന്നൈ: റാപ്പർ വേടൻ തമിഴ്നാട് മന്ത്രി രാജ്മോഹൻ ആറുമുഖവുമായി കൂടിക്കാഴ്ച നടത്തിയത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുന്നു. മന്ത്രിക്ക് വേടൻ കൈകൊടുക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ഗായിക ചിന്മയി ശ്രീപാദ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.(Chinmayi Sripaada Criticizes Minister Meeting Accused Rapper Vedan)
തമിഴ്നാട് മുഖ്യമന്ത്രി വിജയുടെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ മുൻ ഭരണകൂടങ്ങളെപ്പോലെ ഇത്തരം ആളുകൾക്ക് വേദിയൊരുക്കരുതെന്ന് ചിന്മയി എക്സ് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. മുൻപ് കോവിഡ് കാലത്ത് വേടനുമായി ചേർന്ന് ഒരു പാട്ട് ചെയ്യാനിരുന്ന സാഹചര്യം ചിന്മയി ഓർമ്മിപ്പിച്ചു. അന്ന് വേടനെതിരെയുള്ള ആരോപണങ്ങൾ തനിക്ക് അജ്ഞാതമായിരുന്നു. എന്നാൽ പിന്നീട് ആരോപണങ്ങളെക്കുറിച്ച് അറിഞ്ഞതോടെ പ്രോജക്റ്റിൽ നിന്ന് പിന്മാറുകയും, വേടൻ ഉൾപ്പെടുന്ന പല സംഗീത പരിപാടികളും നഷ്ടങ്ങൾ സഹിച്ച് ഒഴിവാക്കുകയും ചെയ്തതായി അവർ വ്യക്തമാക്കി.
സാമൂഹിക പ്രവർത്തനം എന്ന മുഖംമൂടി അണിഞ്ഞ് സ്ത്രീകളുടെ സമ്മതത്തെ ലംഘിക്കുന്ന പുരുഷന്മാരെ അംഗീകരിക്കാനാവില്ല. ഇദ്ദേഹത്തെപ്പോലെയുള്ളവർ ‘നായകൻ’ അല്ലെങ്കിൽ ‘നേതാവ്’ എന്ന പരിവേഷത്തിൽ സംരക്ഷിക്കപ്പെടുമ്പോൾ അതിജീവിതകൾ ഒറ്റപ്പെടുകയാണ്, ചിന്മയി കുറിച്ചു. വേടനെ പ്ലാറ്റ്ഫോമുകളിൽ ഉയർത്തിക്കാട്ടുന്നത് നിർത്തണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും അവർ സൂചിപ്പിച്ചു.
Story Summary
Playback singer Chinmayi Sripaada has publicly criticized Tamil Nadu Minister Rajmohan Arumugam for meeting rapper Vedan, who is facing serious allegations of sexual assault and other criminal cases. Chinmayi expressed disappointment that influential figures continue to platform individuals accused of harassing women, urging the new state administration to uphold higher standards of accountability.

