Description
Digital Voice of Kerala
Thursday, June 11, 2026

Digital Voice of Kerala
FIFA World Cup Banner - Live Updates
HomeKeralaതിരുവനന്തപുരത്തും ഷിഗെല്ല: 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തം |...

തിരുവനന്തപുരത്തും ഷിഗെല്ല: 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചു, നിരീക്ഷണം ശക്തം | Shigella infection

🎙️ Latest Podcast

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കും വയനാട്ടിൽ ഒരു വിദ്യാർത്ഥിക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. നേരത്തെ കൊല്ലം ജില്ലയിലും നാല് പേർക്ക് രോഗബാധ കണ്ടെത്തിയിരുന്നു.(Shigella infection spreads in Kerala as new cases confirmed among students)

പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിലെ മൂന്ന് വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. ഇവരുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോളിയാടി സ്കൂളിലെ ഒരു വിദ്യാർത്ഥിക്ക് രോഗം സ്ഥിരീകരിച്ചു.

എട്ട് വയസ്സുകാരനായ ആൺകുട്ടിയും 12 വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെടെ നാല് പേർക്കാണ് കൊല്ലത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർ കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്. രോഗം പടരാതിരിക്കാൻ ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകളിലൂടെയും മലിനമായ ഭക്ഷണത്തിലൂടെയുമാണ് ഷിഗെല്ല ബാക്ടീരിയ പ്രധാനമായും പകരുന്നത്. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാനും വ്യക്തിശുചിത്വം പാലിക്കാനും അധികൃതർ കർശന നിർദേശം നൽകിയിട്ടുണ്ട്.

Story Summary 

Shigella infection cases have been confirmed among students in Thiruvananthapuram and Wayanad, following similar reports from Kollam. Health authorities have confirmed that all affected patients are currently receiving treatment in specialized hospital wards and their conditions are stable; surveillance and public health precautions have been intensified across the state.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.