HomeKeralaടൂറിസ്റ്റ് ബസുകളുടെ നിറനിയന്ത്രണത്തിൽ ഇളവ്; വെള്ള നിറ നിർബന്ധം പിൻവലിക്കാൻ ശുപാർശ...

ടൂറിസ്റ്റ് ബസുകളുടെ നിറനിയന്ത്രണത്തിൽ ഇളവ്; വെള്ള നിറ നിർബന്ധം പിൻവലിക്കാൻ ശുപാർശ | Kerala Tourist Bus Colour Rule Change

തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം മാത്രം നിർബന്ധമാക്കിയ നിലവിലെ ചട്ടത്തിൽ മാറ്റം വരുത്താനുള്ള നീക്കവുമായി സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (Kerala Tourist Bus Colour Rule Change). ടൂറിസ്റ്റ് ബസുകൾക്ക് വിവിധ നിറങ്ങൾ അനുവദിക്കണമെന്ന ശുപാർശ സർക്കാർ പരിഗണനയ്ക്കായി സമർപ്പിച്ചതായാണ് വിവരം. വെള്ള നിറം നിർബന്ധമാക്കിയതിനെതിരെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ടവരിൽ നിന്നടക്കം വിവിധ കോണുകളിൽ നിന്ന് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പുതിയ ശുപാർശ. നിലവിലെ നിയന്ത്രണം ടൂറിസ്റ്റ് വാഹനങ്ങളുടെ ആകർഷണീയതയെ ബാധിക്കുന്നുവെന്നും വിനോദസഞ്ചാര മേഖലയെ പ്രതികൂലമായി സ്വാധീനിക്കുന്നുവെന്നുമാണ് ഉയരുന്ന പ്രധാന വിമർശനം.

എന്നാൽ ശുപാർശ പ്രാബല്യത്തിൽ വരണമെങ്കിൽ നിലവിലുള്ള നിയമങ്ങളിൽ സർക്കാർ ഭേദഗതി വരുത്തേണ്ടതുണ്ട്. സർക്കാർ അന്തിമ തീരുമാനം കൈക്കൊണ്ട ശേഷമേ നിറമാറ്റവുമായി ബന്ധപ്പെട്ട പുതിയ മാർഗനിർദേശങ്ങൾ നിലവിൽ വരൂ.
2022 ഒക്ടോബറിൽ പാലക്കാട് വടക്കാഞ്ചേരിയിൽ ഉണ്ടായ ദാരുണ ബസ് അപകടത്തിൽ അഞ്ച് വിദ്യാർഥികൾ ഉൾപ്പെടെ ഒൻപത് പേർ മരിച്ചതിന് പിന്നാലെയായിരുന്നു ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയത്. അപകടത്തെ തുടർന്ന് നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് ബസുകളിലെ ആകർഷക ഗ്രാഫിക്സുകളും ബഹുവർണ ചിത്രങ്ങളും മറ്റ് വാഹനമോടിക്കുന്നവരുടെ ശ്രദ്ധ തെറ്റിക്കാൻ ഇടയാക്കുന്നുവെന്ന കണ്ടെത്തൽ പുറത്തുവന്നത്.

ഇതിന്റെ അടിസ്ഥാനത്തിൽ സിനിമാതാരങ്ങളുടെ ചിത്രങ്ങൾ, തിളക്കമേറിയ ഗ്രാഫിക്സ്, അമിത ലൈറ്റുകൾ, ഉയർന്ന ശബ്ദത്തിലുള്ള സ്പീക്കർ സംവിധാനങ്ങൾ എന്നിവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. മറ്റ് വാഹനയാത്രികർക്കും ഡ്രൈവർമാർക്കും എളുപ്പത്തിൽ ശ്രദ്ധയിൽപ്പെടുന്ന നിറമെന്ന നിലയിലാണ് വെള്ള നിറം തെരഞ്ഞെടുത്തത്. പുതിയ ശുപാർശ അംഗീകരിക്കപ്പെടുകയാണെങ്കിൽ, സുരക്ഷാ മാനദണ്ഡങ്ങൾ നിലനിർത്തിക്കൊണ്ട് ടൂറിസ്റ്റ് ബസുകൾക്ക് കൂടുതൽ വൈവിധ്യമാർന്ന നിറങ്ങൾ ഉപയോഗിക്കാനുള്ള അവസരം ലഭിക്കും. ഇതോടെ ടൂറിസം മേഖലയിലെ വാഹനങ്ങൾക്ക് വീണ്ടും വർണാഭമായ രൂപഭംഗി കൈവരുമെന്ന പ്രതീക്ഷയിലാണ് ബസ് ഓപ്പറേറ്റർമാർ.

Summary: Kerala’s State Transport Authority has recommended relaxing the rule that mandates white colour for tourist buses. The proposal, submitted to the state government, seeks to allow multiple colours while maintaining safety regulations. The white-colour rule was introduced after the 2022 Vadakkencherry bus accident.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...