HomeKeralaഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ ലക്ഷങ്ങളുടെ കാസ്റ്റിംഗ് തട്ടിപ്പ്; വ്യാജന്മാർക്കെതിരെ വിജയ്...

ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിൽ ലക്ഷങ്ങളുടെ കാസ്റ്റിംഗ് തട്ടിപ്പ്; വ്യാജന്മാർക്കെതിരെ വിജയ് ബാബു | Friday Film House fake casting call scam

കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ‘ഫ്രൈഡേ ഫിലിം ഹൗസിന്റെ’ (Friday Film House fake casting call scam) പേരിൽ സിനിമാ മോഹികളെ ലക്ഷ്യമിട്ട് വ്യാജ കാസ്റ്റിംഗ് ഏജന്റുകൾ ലക്ഷങ്ങളുടെ പണം തട്ടുന്നതായി പരാതി. കമ്പനിയുടെ ഔദ്യോഗിക പേര് ദുരുപയോഗം ചെയ്തും വ്യാജ ഇമെയിൽ ഐഡികൾ നിർമ്മിച്ചും നടക്കുന്ന ഈ വലിയ തട്ടിപ്പിനെതിരെ സിനിമാ പ്രേമികൾ ജാഗ്രത പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി കമ്പനി ഉടമയും നടനുമായ വിജയ് ബാബു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്തെത്തി.

ഫ്രൈഡേ ഫിലിം ഹൗസിന്റെ ഔദ്യോഗിക കാസ്റ്റിംഗ് പ്രതിനിധികളെന്ന വ്യാജേനയാണ് തട്ടിപ്പുകാർ പ്രധാനമായും ഇൻസ്റ്റാഗ്രാം വഴിയും വാട്‌സാപ്പ് വഴിയും സിനിമാ മോഹികളായ യുവതീ യുവാക്കളെ സമീപിക്കുന്നത്. ഓൺലൈൻ ഒഡിഷനിലൂടെ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടുവെന്ന് ഉദ്യോഗാർത്ഥികളെ വിശ്വസിപ്പിച്ച ശേഷമാണ് ഇവർ തട്ടിപ്പിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. ഷൂട്ടിംഗിനായുള്ള ഫ്ലൈറ്റ് ടിക്കറ്റ് ചാർജ്ജ്, അഡ്വാൻസ് കാസ്റ്റിംഗ് കമ്മീഷൻ, പ്രൊഫൈൽ രജിസ്ട്രേഷൻ ഫീസ് എന്നീ പേരുകൾ പറഞ്ഞ് വലിയ തുകയാണ് ഇവർ ഉദ്യോഗാർത്ഥികളിൽ നിന്നും ഗൂഗിൾ പേ വഴിയും ബാങ്ക് അക്കൗണ്ടുകൾ വഴിയും ആവശ്യപ്പെടുന്നതെന്ന് വിജയ് ബാബു ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

ഈ സംഘടിത തട്ടിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് പ്രധാന വ്യക്തികളുടെ പേരും ഫോൺ നമ്പറുകളും വിജയ് ബാബു ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ദിനേഷ് ദീനു, മാധവി എന്നീ പേരുകളിലാണ് ഇവർ തങ്ങളെ ഫോണിലൂടെ ബന്ധപ്പെടുന്നതെന്ന് വഞ്ചിക്കപ്പെട്ട നിരവധി ഉദ്യോഗാർത്ഥികൾ കമ്പനിയെ അറിയിച്ചിട്ടുണ്ട്. ഫ്രൈഡേ ഫിലിം ഹൗസ് തങ്ങളുടെ സിനിമകളുടെ കാസ്റ്റിംഗിനായി ഒരിക്കലും ആരോടും പണം ആവശ്യപ്പെടാറില്ലെന്നും, കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത് ജനങ്ങളെ വഞ്ചിച്ചവർക്കെതിരെ പോലീസിലും സൈബർ സെല്ലിലും ഔദ്യോഗികമായി പരാതി നൽകിയിട്ടുണ്ടെന്നും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും വിജയ് ബാബു കൂട്ടിച്ചേർത്തു.

Story Summary: Actor and producer Vijay Babu has warned aspiring actors against fake casting agents operating under the banner of his production house, Friday Film House. Fraudsters using fake email IDs are scamming people by claiming they have been selected through auditions and demanding money for flight tickets and casting commissions. Vijay Babu exposed the names used by the scammers—Dinesh Deenu and Madhavi—along with their phone numbers on Facebook, clarifying that Friday Film House never demands money for casting and has initiated legal action.

WhatsApp Channel Banner

Latest updates

ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനാകില്ലെന്ന് കോടതി...

കൊച്ചി: നടി ലക്ഷ്മിപ്രിയയ്‌ക്കെതിരെ നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ (Ansiba Hassan Lakshmipriya) എഫ്‌ഐആർ രജിസ്റ്റർ ചെയ്യേണ്ട സാഹചര്യമില്ലെന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി നിരീക്ഷിച്ചു. പരാതിയിൽ കേസെടുക്കാവുന്ന...

പൊലീസ് അസോസിയേഷനുകള്‍ പനഃക്രമീകരിച്ച് സർക്കാർ; ഇനി മുതൽ...

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ സംഘടനാ സംവിധാനത്തിൽ വൻ പുനഃസംഘടന നടപ്പാക്കി ആഭ്യന്തര വകുപ്പ് (Kerala Police Association). പൊലീസ് അസോസിയേഷനുകൾ പുനഃക്രമീകരിച്ചുള്ള സർക്കാർ ഉത്തരവ് പുറത്തിറങ്ങി. പുതിയ തീരുമാനപ്രകാരം ഇനി മുതൽ കേരള...

ഓപ്പറേഷൻ തൂഫാൻ: കൊച്ചിയിൽ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ...

കൊച്ചി: ലഹരിമരുന്ന് വ്യാപനത്തിനെതിരായ ഓപ്പറേഷൻ തൂഫാൻ (Operation Toofan) നടപടികളുടെ ഭാഗമായി കൊച്ചി സിറ്റി പൊലീസിന്റെ പ്രത്യേക പരിശോധനയിൽ എംഡിഎംഎ കൈവശംവെച്ചിരുന്ന രണ്ട് പേർ അറസ്റ്റിലായി. തൃക്കാക്കരയിലും കാക്കനാട്ടുമായി നടത്തിയ പരിശോധനകളിലാണ് പ്രതികൾ...

കോഴിക്കോട് സഹകരണ ബാങ്ക് ശാഖ മാനേജറെ മരിച്ച നിലയിൽ...

കോഴിക്കോട്: കോഴിക്കോട് കക്കട്ടിൽ സഹകരണ ബാങ്കിന്റെ തളീക്കര ശാഖ മാനേജരും സി.പി.എം പ്രാദേശിക നേതാവുമായ ഗനീഷ് കുമാർ പി.കെ.യെ മരിച്ച നിലയിൽ കണ്ടെത്തി (CPM leader found dead Kozhikode). വീടിന് സമീപത്തെ...

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

DON'T MISS

ഓടുന്ന ട്രെയിനിൽ ദീപം തെളിച്ച് പൂജ; എസി കോച്ചിലെ...

ന്യൂഡൽഹി: ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ എസി കോച്ചിൽ യാത്രക്കാരൻ ദീപം തെളിച്ച് പൂജ നടത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു (Indian Railways train viral video). മുകളിലെ ബർത്തിൽ ഇരുന്ന് എണ്ണവിളക്കും അഗർബത്തിയും...

ശമ്പളം മാസം ₹2 ലക്ഷം, കടബാധ്യതയില്ല; എന്നിട്ടും ‘ഞാൻ...

ബെംഗളൂരു: മാസം ₹2 ലക്ഷം ശമ്പളവും കടബാധ്യതകളൊന്നുമില്ലാത്ത സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടായിട്ടും താൻ ഇപ്പോഴും ദരിദ്രനാണെന്ന് തോന്നുന്നുവെന്ന് ബെംഗളൂരുവിലെ 26-കാരനായ സോഫ്റ്റ്‌വെയർ എൻജിനീയർ റെഡിറ്റിൽ പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വ്യാപക ചർച്ചയാകുന്നു (Bengaluru...

റോൾ കോൾ വേണ്ട; കുട്ടികൾ തന്നെ ഹാജർ രേഖപ്പെടുത്തുന്ന...

പ്രൈമറി സ്കൂൾ വിദ്യാർഥികളുടെ ഹാജർ എടുക്കുന്ന രീതിയിൽ പുതുമ കൊണ്ടുവന്ന ഒരു അധ്യാപികയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. പരമ്പരാഗത റോൾ കോൾ ഒഴിവാക്കി കുട്ടികൾ തന്നെ സ്വന്തം ഹാജർ രേഖപ്പെടുത്തുന്ന സംവിധാനം ഒരുക്കിയ...

PREMIUM

”ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ പിന്നെ ആരും...

വർഷം 2006, നോയിഡയിലെ നിഥാരിയെന്ന (Nithari) ചെറു ഗ്രാമം. ഗ്രാമത്തോട് ചേർന്ന് തന്നെ സമ്പന്നർ പാർക്കുന്ന സെക്ടർ -31, അവിടെ വലിയൊരു വാട്ടർ ടാങ്ക് ഉണ്ട്. ടാങ്കിന്റെ അരികിലൂടെ നടന്നു പോകുന്ന കുഞ്ഞുങ്ങളെ...

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...