HomeKeralaആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം; തട്ടുകടയിൽ ചായ കുടിച്ചുനിന്ന യുവാവിനും...

ആലപ്പുഴയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് മരണം; തട്ടുകടയിൽ ചായ കുടിച്ചുനിന്ന യുവാവിനും ദാരുണാന്ത്യം | Alappuzha Pazhaveedu car accident

ആലപ്പുഴ: ജില്ലയിലെ വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ രണ്ട് അതിദാരുണമായ വാഹനാപകടങ്ങളിൽ മൂന്ന് പേർ മരണപ്പെട്ടു (Alappuzha Pazhaveedu car accident). പഴവീട്ടിലും ആലപ്പുഴ-ചങ്ങനാശ്ശേരി എ.സി (AC) റോഡിലെ പക്കി ജങ്ഷനിലുമായിരുന്നു അപകടങ്ങൾ. മുഹമ്മ പാന്തേഴം സ്വദേശി സുധീഷ് (35), കൈനകരി സ്വദേശികളായ ഡാനിയേൽ ജോൺ (54), ജോമോൻ (45) എന്നിവരാണ് മരണപ്പെട്ടത്.

പഴവീട്ടിൽ നടന്ന അപകടത്തിൽ തട്ടുകടയിൽ ചായ കുടിച്ചു നിൽക്കുകയായിരുന്ന യുവാവാണ് കാറിടിച്ച് മരിച്ചത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ തട്ടുകടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ സുധീഷ് മരണപ്പെട്ടു. അതിവേഗത്തിലെത്തിയ കാർ ആദ്യം റോഡിലുണ്ടായിരുന്ന സ്കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷമാണ് സുധീഷിന്റെ ദേഹത്തേക്ക് പാഞ്ഞുകയറിയത്. ഇടിയുടെ ആഘാതത്തിൽ തട്ടുകടയും ഭാഗികമായി തകർന്നു.

എ.സി റോഡിലെ പക്കി ജങ്ഷനിൽ കാറും ബൈക്കും കൂട്ടിയിടിച്ചാണ് മറ്റ് രണ്ടുപേർ മരണപ്പെട്ടത്. ബൈക്ക് യാത്രക്കാരായിരുന്ന ഡാനിയേൽ ജോണും ജോമോനും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഇരുവരും അടുത്ത ബന്ധുക്കളാണ്. അപകടത്തിന് തൊട്ടുമുൻപ് ഈ മേഖലയിൽ കനത്ത മഴ പെയ്തിരുന്നു. മഴയിൽ റോഡിൽ തെന്നിവീണ ബൈക്കിന് മുകളിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

വിവരമറിഞ്ഞ് ആലപ്പുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. രണ്ട് അപകടങ്ങളിലെയും മൃതദേഹങ്ങൾ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആലപ്പുഴ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടങ്ങൾക്ക് കാരണമായ വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Summary: Three people were killed in two separate road accidents in Alappuzha. At Pazhaveedu, a 35-year-old youth named Sudheesh was crushed to death after a losing-control car rammed into a wayside eatery where he was having tea. Meanwhile, at Pakki Junction on the Alappuzha-Changanassery AC Road, relatives Daniel John (54) and Jomon (45) died when a car collided with their motorcycle on a slippery, rain-drenched road.

WhatsApp Channel Banner

Latest updates

സമരവിജയത്തിന് പിന്നാലെ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ: സമരവേദി...

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ 35 ദിവസം നീണ്ട പ്രക്ഷോഭം ലക്ഷ്യം കണ്ടതോടെ, ഡൽഹിയിലെ ചരിത്രപരമായ സമരവേദിയായ ജന്തർ മന്തർ ഒഴിഞ്ഞ് വിദ്യാർത്ഥികൾ. കോക്റോച്ച്...

മാസപ്പടി കേസ്: വീണ തുക കൈപ്പറ്റിയത് മുൻകൂറായി; നിർണ്ണായക...

കൊച്ചി: എക്‌സാലോജിക്-സി.എം.ആർ.എൽ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രിയുടെ മകൾ വീണയ്‌ക്കെതിരെ നിർണ്ണായക തെളിവുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സേവനങ്ങൾക്കുള്ള ഇൻവോയ്‌സ് സമർപ്പിക്കുന്നതിന് മുന്നേ തന്നെ വീണയ്ക്ക് പണം ലഭിച്ചുവെന്ന് ഇ.ഡി...

നീറ്റ് വിവാദം: ലഖ്‌നൗവിൽ വിദ്യാർത്ഥികളെ കണ്ട് BJP യുപി...

ലഖ്‌നൗ: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെത്തുടർന്നുണ്ടായ വിദ്യാർത്ഥി രോഷത്തിൽ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി നേതൃത്വം. പരീക്ഷാ തട്ടിപ്പുകാർക്കെതിരെ ശക്തമായ നിയമനിർമ്മാണവും ഫാസ്റ്റ് ട്രാക്ക് കോടതികളും കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിന് പിന്നാലെ,...

ടൈഫോയ്ഡ് സ്ഥിരീകരിച്ചിട്ടും സമരവീര്യം ചോരാതെ അഭിജീത് ദിപ്കെ | Abhijeet...

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹി ജന്തർ മന്ദിറിൽ സമരം നയിക്കുകയായിരുന്ന 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്ക് ടൈഫോയ്ഡ് സ്ഥിരീകരിച്ചു. കുറച്ചു ദിവസങ്ങളായി...

മനോഹരമായ അലങ്കാരച്ചെടിയിൽ നിന്ന് കാടുകളുടെ വില്ലനിലേക്ക്: ഓസ്‌ട്രേലിയൻ മഴക്കാടുകൾക്ക്...

ക്വീൻസ്‌ലൻഡ്: 1937-ൽ തഹിതിയിലെ ഒരു ബൊട്ടാണിക്കൽ ഗാർഡനിൽ അലങ്കാരത്തിനായി നട്ടുപിടിപ്പിച്ച ഒരു ചെടി, ഇന്ന് ലോകത്തിലെ ഏറ്റവും സുപ്രധാനമായ മഴക്കാടുകൾക്ക് വലിയ ജൈവസുരക്ഷാ ഭീഷണിയായി മാറുന്നു. വലിയ പച്ചപ്പുള്ള ഇലകളും അടിവശത്ത് ധൂമ്രനൂൽ...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....