Description
Digital Voice of Kerala
Monday, June 8, 2026

Digital Voice of Kerala
HomeCrimeചെന്നൈയിൽ സ്യൂട്ട്കേസിനുള്ളിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവം:...

ചെന്നൈയിൽ സ്യൂട്ട്കേസിനുള്ളിൽ തലയും കൈകാലുകളും മുറിച്ചുമാറ്റിയ പുരുഷ മൃതദേഹം കണ്ടെത്തിയ സംഭവം: ഭാര്യയും സുഹൃത്തും പിടിയിൽ | Chennai suitcase murder

🎙️ Latest Podcast

ചെന്നൈ: പെരമ്പൂർ റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്‌കേസിനുള്ളിലെ മൃതദേഹം അസം സ്വദേശിയായ അമീർ അലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അമീറിന്റെ ഭാര്യ റുഹീമയെയും, ഇവരുടെ സുഹൃത്ത് അഷ്‌റഫ് അലിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.(Chennai suitcase murder, Chennai Perambur Railway Station Suitcase Murder Case)

സ്യൂട്ട്കേസിനുള്ളിൽ മൃതദേഹം പൊതിഞ്ഞിരുന്ന മെഡിക്കൽ മാലിന്യങ്ങൾ നീക്കം ചെയ്യുന്ന ബാഗാണ് കേസിൽ നിർണ്ണായകമായത്. ഈ ബാഗ് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു. അവിടെ നടത്തിയ ചോദ്യം ചെയ്യലിൽ നിന്നാണ് അമീറിന്റെ ഭാര്യ റുഹീമയിലേക്ക് അന്വേഷണം നീങ്ങിയത്. ചോദ്യം ചെയ്യലിൽ ഇവർ കുറ്റം സമ്മതിക്കുകയായിരുന്നു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്ന അസം, പശ്ചിമ ബംഗാൾ സ്വദേശികളെ സഹായിക്കുന്ന ജോലിയിലായിരുന്നു അമീറും റുഹീമയും. എന്നാൽ, അമീറിന് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്നാരോപിച്ച് ഇരുവരും തമ്മിൽ സ്ഥിരമായി കലഹമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച ഇത് വലിയ വഴക്കിലെത്തുകയും, അമീർ റുഹീമയെ മർദിക്കുകയും ചെയ്തു. ഇതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തായ അഷ്‌റഫ് അലിയുടെ സഹായത്തോടെ റുഹീമ അമീറിനെ കൊലപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് പെരമ്പൂർ റെയിൽവേ സ്റ്റേഷനിലെ നാലാം നമ്പർ പ്ലാറ്റ്‌ഫോമിന് സമീപമുള്ള കോണിപ്പടിയിൽ ദുർഗന്ധം വമിക്കുന്ന നിലയിൽ സ്യൂട്ട്കേസ് കണ്ടെത്തിയത്. റെയിൽവേ പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് തലയും കൈകാലുകളും മുറിച്ചുമാറ്റിയ നിലയിൽ പുരുഷന്റെ ഉടൽ കണ്ടെത്തുന്നത്.

Story Summary

The torso found in a suitcase at Perambur railway station was identified as Ameer Ali, a guest worker from Assam. His wife, Ruheema, and her friend Ashraf Ali were arrested for murdering him following domestic disputes and plotting the crime together.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.