തിരുവനന്തപുരം: നഗരൂർ വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടയിലുണ്ടായ സംഘർഷം നിയന്ത്രിക്കാനെത്തിയ എസ്.ഐയെ മർദ്ദിച്ച പോലീസുകാരനും സഹോദരങ്ങളും അറസ്റ്റിൽ. നഗരൂർ പോലീസ് സ്റ്റേഷനിലെ എസ്.ഐ അൻസാറിനാണ് മർദ്ദനമേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് പള്ളിക്കൽ പോലീസ് സ്റ്റേഷനിലെ സി.പി.ഒ ചന്തു, ആരോമൽ, ആദിത്യൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.(SI on duty beaten up in Thiruvananthapuram, 3 people including a policeman arrested)
വെള്ളല്ലൂർ ശിവക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് സംഘർഷമുണ്ടായിരുന്നു. ഈ സംഘർഷം തടയാനും ക്രമസമാധാന നില ഉറപ്പാക്കാനും ശ്രമിക്കുന്നതിനിടെയാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐ അൻസാറിന് നേരെ ആക്രമണമുണ്ടായത്. മർദ്ദനമേറ്റ എസ്.ഐ അൻസാറിനെ ഉടൻ തന്നെ കേശവപുരം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.



