പത്തനംതിട്ട: കലഞ്ഞൂർ വലിയപള്ളിക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട്ടിൽ സ്ഥിരതാമസക്കാരായ ആലുവ സ്വദേശി സുന്ദർ രാജ്, മകൾ ജനനി എന്നിവരാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ജനനിയുടെ സഹോദരനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാർ ഓടിച്ചിരുന്ന പ്രണവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.(Two Die In Road Accident At Pathanamthitta)
പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഇന്ന് പുലർച്ചെ 2.30-ഓടെയായിരുന്നു അപകടം. ശിവകാശിയിൽ നിന്ന് ആലുവയിലേക്ക് കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന കാർ, എതിരെ വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. അപകടത്തിൽ കാറിലുണ്ടായിരുന്ന നാല് പേർക്കും പരിക്കേറ്റിരുന്നു.
Story Summary
A tragic road accident in Pathanamthitta involving a collision between a car and a lorry has claimed the lives of two people, identified as Sundar Raj and his daughter Janani. Two other passengers, including a minor, were injured and are currently receiving medical treatment.

