HomeKeralaകാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; രണ്ട് യുവാക്കൾക്ക് പരിക്ക്...

കാഞ്ഞങ്ങാട്ട് ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് മതിൽ ഇടിഞ്ഞുവീണു; രണ്ട് യുവാക്കൾക്ക് പരിക്ക് | Kanhangad road accident

കാഞ്ഞങ്ങാട്: ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന് മുകളിലേക്ക് റോഡരികിലെ സംരക്ഷണ മതിൽ ഇടിഞ്ഞുവീണ് യാത്രക്കാരായ രണ്ട് യുവാക്കൾക്ക് പരിക്ക് (Kanhangad road accident). ബളാൽ കല്ലഞ്ചിറ സ്വദേശികളായ പ്രിയേഷ് ജോർജ് (33), വിഷ്ണു (20) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ശനിയാഴ്ച ഉച്ചയോടെ മാവുങ്കാൽ കല്യാൺ റോഡിന് സമീപം ഇൻഡസ് മോട്ടോഴ്സ് ഷോറൂമിന് തൊട്ടടുത്തായിരുന്നു അപകടം. റോഡരികിലെ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലിന്റെ ഒരു വലിയ ഭാഗം പെട്ടെന്ന് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. ഈ സമയം പ്രിയേഷും വിഷ്ണുവും സ്കൂട്ടറിൽ ഈ വഴി വരികയായിരുന്നു. മതിൽ തകർന്നുവീണതോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് മുകളിലേക്ക് വൻതോതിൽ മണ്ണും കല്ലും പതിക്കുകയായിരുന്നു.

കിഴക്ക് ഭാഗത്തേക്ക് പോകുന്ന പോക്കറ്റ് റോഡരികിലെ മതിലാണ് തകർന്നത്. അപകടത്തെത്തുടർന്ന് കല്ലുകളും മണ്ണും സമീപത്തെ ദേശീയപാതയിലേക്കും തെറിച്ചുവീണു. ഇത് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സത്തിന് കാരണമായി. തുടർന്ന് നാട്ടുകാരും പോലീസും ചേർന്നാണ് റോഡിലെ അവശിഷ്ടങ്ങൾ നീക്കം ചെയ്തത്. കനത്ത മഴയിൽ മതിൽ കുതിർന്നുനിന്നതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.

Story Summary: Two youth, Priyesh George and Vishnu, were injured after a roadside compound wall collapsed onto their moving scooter near Mavungal Kalyan Road in Kanhangad. The victims have been admitted to the District Hospital, and the debris also caused minor disruptions on the national highway.

WhatsApp Channel Banner

Latest updates

വഴി നൽകുന്നതിനെച്ചൊല്ലിയുള്ള തർക്കം: പാലക്കാട്ട് 24-കാരനെ കുത്തിക്കൊന്നു |...

പാലക്കാട്: വഴി നൽകുന്നതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ പാലക്കാട് 24-കാരനായ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കൊഴിഞ്ഞാമ്പാറ ഒഴലപ്പതിയിൽ ഞായറാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്. കെരാംപാറ സ്വദേശി ഷെഫീഖ് ആണ് കൊല്ലപ്പെട്ടത്.(Youth Stabbed To Death In Palakkad...

അസമിനെ നടുക്കിയ മിന്നൽ പ്രളയം: പകർച്ചവ്യാധി ഭീഷണി നേരിടാൻ...

ഗുവാഹത്തി: ആരും പ്രതീക്ഷിക്കാത്ത സമയത്തുണ്ടായ അപ്രതീക്ഷിത മിന്നൽ പ്രളയത്തിൽ അസമിലെ നാസിറ ഗ്രാമങ്ങൾ പൂർണ്ണമായി തകർന്നടിഞ്ഞതായി കേന്ദ്രമന്ത്രി പബിത്ര മർഗരീറ്റ. ചരിത്രത്തിലാദ്യമായി കനത്ത പ്രളയം അനുഭവിച്ച മേഖലകളിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ക്യാമ്പ് ചെയ്ത്...

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ഇവന്റ് മാനേജ്‌മെന്റ് ടെൻഡർ...

ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾക്കൊടുവിൽ കരാർ നടപടികൾ റദ്ദാക്കി നെഹ്റു ട്രോഫി ബോട്ട് റെയ്സ് സൊസൈറ്റി. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ഉമ തോമസ് എം.എൽ.എയ്ക്ക് വീണു പരിക്കേറ്റ...

അസമിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു: മരണസംഖ്യ 62 ആയി; 7...

ഗുവാഹത്തി: അസമിൽ പെട്ടെന്നുണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. 14 മരണങ്ങൾ കൂടി പുതുതായി റിപ്പോർട്ട് ചെയ്തതോടെ പ്രളയത്തിൽ ജീവൻ പൊലിഞ്ഞവരുടെ എണ്ണം 62 ആയി ഉയർന്നതായി 'ഡിസാസ്റ്റർ...

തൊപ്പി എവിടെ ?: കേസെടുത്ത് ഒന്നരമാസം പിന്നിട്ടിട്ടും കണ്ടെത്താനാകാതെ...

മലപ്പുറം: സോഷ്യൽ മീഡിയ ലൈവിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് ഒന്നരമാസം പിന്നിട്ടിട്ടും പ്രമുഖ യൂട്യൂബർ 'തൊപ്പി' എന്ന നിഹാദിനെ കണ്ടെത്താനാകാതെ പോലീസ്. കേസിലെ രണ്ടാം പ്രതിയായ ഷമീർ സി.ജെ.പി സമരവേദിയിലെത്തി...

DON'T MISS

20 വർഷം ഭാര്യയോട് ഒരക്ഷരം പോലും സംസാരിച്ചില്ല; ഒടുവിൽ...

ടോക്കിയോ: ഒരേ വീട്ടിൽ താമസിച്ചും മൂന്ന് മക്കളെ വളർത്തിയും ഏകദേശം 20 വർഷത്തോളം ഭാര്യയോട് കാര്യമായി സംസാരിക്കാതിരുന്ന ജപ്പാനിലെ ഒരാളുടെ ജീവിതകഥ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒടുവിൽ നിശ്ശബ്ദതയ്ക്ക് പിന്നിലെ കാരണം...

ബസ് പാസും കുറച്ച് പണവും മാത്രം; നഷ്ടപ്പെട്ട പേഴ്സ്...

ബെംഗളൂരു: പൊതുഗതാഗത ബസിൽ നഷ്ടപ്പെട്ട പേഴ്സ് ഒരു ദിവസം മുഴുവൻ സുരക്ഷിതമായി സൂക്ഷിച്ച് യഥാർഥ ഉടമയ്ക്ക് തിരികെ നൽകിയ ബസ് കണ്ടക്ടറുടെ സത്യസന്ധതയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട്...

ട്രംപിന്റെ പ്രസംഗത്തേക്കാൾ വൈറലായത് പിന്നിലിരുന്നയാൾ; പ്രസിഡന്റിന്റെ കൈയംഗ്യങ്ങൾ അതേപടി...

ജോർജിയ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ജോർജിയയിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്നതിനിടെ, അദ്ദേഹത്തിന്റെ ഓരോ കൈയംഗ്യവും മുഖഭാവവും അതേപടി അനുകരിച്ച പ്രേക്ഷകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ട്രംപിന്റെ പ്രസംഗത്തേക്കാൾ ഈ രസകരമായ...

PREMIUM

സർപ്പശയ്യയിൽ ഉറങ്ങുന്ന മഹാവിഷ്ണു, വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്‍ വിഗ്രഹം;...

ഇന്ത്യയെപ്പോലെ നേപ്പാളും ആഴത്തിൽ വേരൂന്നിയ ഹൈന്ദവ വിശ്വാസങ്ങളും ആചാരങ്ങളും പുലർത്തുന്ന് രാജ്യമാണ്. നേപ്പാളിലെ ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രധാനപ്പെട്ട ഒരു മഹാവിഷ്ണു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം (Budhanilkantha Temple). ഈ ക്ഷേത്രം ഹിന്ദുക്കൾക്കും...

ലോകത്തെ വിസ്മയിപ്പിക്കുന്ന സ്മാരകം; 19 പ്രതിമകളിൽ ഒളിഞ്ഞിരിക്കുന്ന കൊറിയൻ...

കൊറിയൻ യുദ്ധ സ്മാരകത്തിൽ 19 ഉരുക്ക് പ്രതിമകൾ ഉണ്ടെന്ന് നിങ്ങൾക്കറിയാമോ ? അവ അമേരിക്കയുടെ ദി ഫോർഗോട്ടൻ വാറിൽ പോരാടിയവർക്കുള്ള അക്ഷരാർത്ഥത്തിലും പ്രതീകാത്മകവുമായ ആദരാഞ്ജലിയെ പ്രതിനിധീകരിക്കുന്നു.1995-ൽ വാഷിംഗ്ടൺ ഡിസിയിൽ സമർപ്പിച്ച കൊറിയൻ യുദ്ധ...

ഒരു ലക്ഷത്തിലേറെ കണ്ണുകളെ വെളിച്ചത്തിലേക്ക് നയിച്ച ഡോക്ടർ! ഡോ....

പൂർണ്ണമായ ഇരുട്ടിൽ ജീവിക്കുന്നത് സങ്കൽപ്പിക്കുക.. കുറച്ച് മണിക്കൂറുകളല്ല, ദിവസങ്ങളല്ല, വർഷങ്ങളോളം. വെളിച്ചമില്ല. നിറങ്ങളില്ല. മുഖങ്ങളില്ല. അനന്തമായ കറുത്ത ശൂന്യത മാത്രം. ജീവിതം എപ്പോഴും ഇങ്ങനെയായിരിക്കുമെന്ന് വിശ്വസിച്ചു കൊണ്ട് നിങ്ങൾ അത് സ്വീകരിക്കാൻ തുടങ്ങും....